Connect with us

Screenima

latest news

ഓമിയെ നല്ലപോലെ നോക്കും! ദിയയെക്കുറിച്ച് സിന്ധു കൃഷ്ണ

28ാം പിറന്നാള്‍ ആഘോഷിക്കുകയാണ് ദിയ കൃഷ്ണ. അശ്വിനും ഓമിക്കുമൊപ്പമായി മാലി ദ്വീപിലാണ് ഇത്തവണത്തെ ആഘോഷം. കേക്ക് മുറിക്കുന്നതിനെക്കാളും യാത്രകളിലാണ് ദിയയ്ക്ക് താല്‍പര്യം. കൊവിഡ് കാലം കഴിഞ്ഞതില്‍ പിന്നെ പിറന്നാളിന് ഓസിയെ ഞങ്ങള്‍ക്ക് കിട്ടിയിട്ടേയില്ലെന്നായിരുന്നു സിന്ധു കൃഷ്ണ പറഞ്ഞത്. പൊതുവെ ഓസി കേക്ക് കഴിക്കാറില്ല. അതുകൊണ്ടാണോ എന്നറിയില്ല ബര്‍ത്ത് ഡേ ടൈമിലൊന്നും വീട്ടിലുണ്ടാവാറില്ല. അമ്മയായ ശേഷമുള്ള ആദ്യ പിറന്നാള്‍ കൂടിയാണ് ഇത്തവണത്തേത്. ഓമി കേക്ക് ചെയ്യട്ടെ എന്നായിരുന്നു വീട്ടുകാരെല്ലാം പറഞ്ഞത്. ഇനി ഓസിയെപ്പോലെ ഓമിയും കേക്ക് ഇഷ്ടപ്പെടാതെയാവുമോ എന്ന ചോദ്യങ്ങളുമുണ്ടായിരുന്നു. ചെറിയൊരു കഷണം കേക്ക് വായില്‍ കിട്ടിയപ്പോള്‍ അത് ഇഷ്ടമായിരുന്നു ഓമിക്ക്. പിറന്നാളിന് നാട്ടിലുണ്ടാവില്ലെന്ന് അറിഞ്ഞതോടെ വീട്ടിലെ കേക്ക് കട്ടിംഗ് നേരത്തെയാക്കുകയായിരുന്നു സിന്ധു. പതിവ് തെറ്റിക്കാതെ ഇത്തവണയും മകള്‍ക്കായി പിറന്നാള്‍ സമ്മാനവും വാങ്ങിയിരുന്നു. അമ്മുവിനും ഇഷാനിക്കുമൊക്കെ നേരത്തെ കൊടുത്തതാണ് ഇത്തവണ ഓസിക്ക് ആവാമെന്ന് കരുതി. ഈ സമ്മാനം കൊടുക്കുന്നതോ, അതുകണ്ടപ്പോഴുള്ള ദിയയുടെ പ്രതികരണമോ ഒന്നും വ്ളോഗില്‍ കാണിച്ചിരുന്നില്ല. ഇപ്പോഴിതാ ബര്‍ത്ത് ഡേയില്‍ മകളെക്കുറിച്ചെഴുതിയ പോസ്റ്റ് ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

സന്തോഷവും സമാധാനവും നിറഞ്ഞൊരു പിറന്നാളായിരിക്കട്ടെ ഇത്തവണത്തേത്. ജീവിതത്തില്‍ എല്ലാ സന്തോഷവും നിനക്ക് ലഭിക്കട്ടെ. കുഞ്ഞായിരുന്നപ്പോള്‍ ഒരു തരത്തിലുള്ള ടെന്‍ഷനും നീ ഉണ്ടാക്കിയതായി എനിക്കോര്‍മ്മയില്ല. അത്രയും അഡ്ജസ്റ്റിംഗായിരുന്നു നീ. എപ്പോഴും സന്തോഷത്തോടെ പുഞ്ചിരിച്ച് നടക്കും. അതുപോലെ തന്നെ എല്ലാവരെയും സഹായിക്കുകയും ചെയ്യും. ഇപ്പോള്‍ നീ ഓമിയെ കെയര്‍ ചെയ്യുന്നത് കാണിക്കുമ്പോള്‍ എനിക്ക് അഭിമാനമാണ് തോന്നുന്നത്. അത്രയും നന്നായി എല്ലാം ചെയ്യുന്നു എന്നുമായിരുന്നു അമ്മ മകളെക്കുറിച്ച് എഴുതിയത്. സഹോദരങ്ങളെല്ലാം ഓസിക്ക് ആശംസ അറിയിച്ചും, പഴയ ഫോട്ടോകള്‍ പങ്കുവെച്ചും എത്തിയിരുന്നു. ഓസി വീട്ടിലുണ്ടെങ്കില്‍ നല്ല രസം, ഓമിയും കൂടെയുണ്ടെങ്കില്‍ അതിമനോഹരം എന്നായിരുന്നു കൃഷ്ണകുമാര്‍ കുറിച്ചത്. അപ്പൂപ്പനോട് പ്രത്യേകമായൊരു അടുപ്പമാണ് ഓമിക്ക്.

അച്ഛനെ കണ്ടാല്‍ അവന്‍ ചാടും. പിന്നെ അമ്മയൊന്നും വേണ്ട എന്നാണ് ദിയയും പറയാറുള്ളത്. ആന്റിമാരുടെ കൂടെയാണെങ്കിലും അച്ഛന്‍ വന്നാല്‍ അവന്‍ കാലുമാറും. കൊച്ചുമകനെക്കുറിച്ച് കൃഷ്ണകുമാറും വാചാലനാവാറുണ്ട്. ഇവന്‍ ഉള്ളിലിരുന്ന് തന്നെ എല്ലാം അറിഞ്ഞതല്ലേ, അതുകൊണ്ടാണെന്ന് തോന്നുന്നു. ശാന്തനാണ്. മാനേജ് ചെയ്യാന്‍ പ്രയാസമില്ലെന്നും അപ്പൂപ്പന്‍ സാക്ഷ്യപ്പെടുത്തിയിരുന്നു. എപ്പോഴും ചിരിച്ച് കളിച്ച് കൂളായി നടക്കാറുള്ള ആളാണ് ഓസി. ഒട്ടും ഉത്തരവാദിത്തമില്ലാതെയായിരുന്നു നേരത്തെ ജീവിച്ചത്. അമ്മയായതോടെ ആള്‍ മാറി. എല്ലാം കൃത്യമായി തന്നെ മാനേജ് ചെയ്യുന്നുണ്ട്. ഷോപ്പിലെ കാര്യങ്ങളും, മോനെയും, മറ്റ് കാര്യങ്ങളുമെല്ലാം പെര്‍ഫെക്റ്റായി ചെയ്യുന്നുണ്ട്. തന്റെ വിശേഷങ്ങളെല്ലാം വ്ളോഗിലൂടെയായി പങ്കുവെക്കാറുണ്ട് ഓസി. മാലി ദ്വീപിലെ ചിത്രങ്ങള്‍ പങ്കുവെച്ച് ദിയയും അശ്വിനും എത്തിയിരുന്നു. എനിക്ക് ബീച്ചും, വെള്ളവും ഭയങ്കര ഇഷ്ടമാണ്. അതുപോലെ തന്നെയാണ് ഇവനും.ഇറങ്ങിയാല്‍ പിന്നെ അവനെ തിരിച്ചെടുക്കരുത്. വീണ്ടും ഇറങ്ങാനായി നോക്കും.ഞങ്ങളോടൊപ്പം ഇവനും ഈ നിമിഷങ്ങളെല്ലാം ആസ്വദിക്കുന്നുണ്ട്. അതെന്തായാലും സന്തോഷം എന്നും ദിയ പറഞ്ഞിരുന്നു.

Continue Reading
To Top