latest news
മാതാപിതാക്കള്‍ എവിടെ എന്നതിന് മറുപടിയുമായി കൃഷ്ണ കുമാര്‍
നടനും ബിജെപി നേതാവുമെല്ലാമാണെങ്കിലും അതിനേക്കാള്‍ ആരാധകരുള്ളത് നാല് മിടുക്കി പെണ്‍കുട്ടികളുടെ അച്ഛനായ സിന്ധു കൃഷ്ണയുടെ ഉത്തമനായ ഭര്‍ത്താവായ കൃഷ്ണകുമാറിനാണ്. സ്വന്തമായി യുട്യൂബ് ചാനലും ലക്ഷക്കണക്കിന് ആരാധകരുമുണ്ടെങ്കിലും കൃഷ്ണകുമാര്‍ ഭാര്യയുേടയും മക്കളുടേയും വ്‌ലോ?ഗുകളില്‍ പ്രത്യക്ഷപ്പെടുമ്പോഴാണ് വിശേഷങ്ങള്‍ ഏറെയും പങ്കിടാറുള്ളത്. പൊതുവെ കൃഷ്ണകുമാറിന്റെ കുടുംബാം?ഗങ്ങളുടെ വ്‌ലോ?ഗുകളില്‍ സിന്ധുവിന്റെ മാതാപിതാക്കളും ബന്ധുക്കളും സഹോദരങ്ങളുമാണ് ഏറെയും പ്രത്യക്ഷപ്പെടാറുള്ളത്. കൃഷ്ണകുമാറിന്റെ മാതാപിതാക്കളെ കാണാറേയില്ല. അതിനാല്‍ തന്നെ കൃഷ്ണകുമാറിന്റെ ബന്ധുക്കളെ കുറിച്ച് ചോ?ദ്യം ഉയരാറുണ്ട്. ഇപ്പോഴിതാ മാതാപിതാക്കള്‍ എവിടെയെന്ന ചോദ്യത്തിന് കൃഷ്ണകുമാര്‍ നല്‍കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്.
മാതാപിതാക്കളെ കാണണം സംസാരിക്കണമെന്ന് ആ?ഗ്രഹമുണ്ടെങ്കിലും അങ്ങനൊരു അവസ്ഥയിലല്ല കാര്യങ്ങളെന്ന് കൃഷ്ണകുമാര്‍ പ?റയുന്നു. അവരെ രണ്ട് പേരെയും വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ നടന് നഷ്ടപ്പെട്ടിരുന്നു. എന്റെ അച്ഛനേയും അമ്മയേയും കുറിച്ച് ധാരാളം പേര്‍ ചോദിച്ചിട്ടുണ്ട്. ചേട്ടന്റെ അച്ഛനും അമ്മയും ഈ വീട്ടിലോട്ട് വരാറില്ലേ…. നിങ്ങള്‍ തമ്മില്‍ കോണ്‍ടാക്ടില്ലേ?. കാണാറില്ലല്ലോ… എന്നൊക്കെ പറഞ്ഞാണ് ചോദിച്ചിരിക്കുന്നത്. അവര്‍ ആരാണ്? പേര് എന്താണ്? എന്നൊക്കെ ആളുകള്‍ ചോ?ദിക്കുന്നുണ്ട്. ആദ്യം അച്ഛന്റെ പേര് പറയാം. വി.ജി നായര്‍ എന്നാണ്. അതായത് വി. ?ഗോപാലകൃഷ്ണന്‍ നായര്‍. അമ്മയുടെ പേര് രത്‌നമ്മ എന്നാണ്. പിന്നെ ചിലര്‍ ചോ?ദിച്ചത് അവര്‍ വീട്ടിലേക്ക് വരാറില്ല. ഫോട്ടോകളില്‍ ഒന്നും കാണാറില്ലല്ലോ. കോണ്‍ടാക്ടില്‍ ഇല്ലേ എന്നൊക്കെയാണ്. അവരെ കോണ്‍ടാക്ട് ചെയ്യണം കാണണം എന്നൊക്കെ എനിക്കും ആ?ഗ്രഹമുണ്ട്. പക്ഷെ എന്ത് ചെയ്യാന്‍… അങ്ങനെ കോണ്‍ടാക്ട് ചെയ്യാന്‍ പറ്റുന്ന രീതിയിലല്ല. ഫോണില്‍ കോണ്‍ടാക്ട് ചെയ്യാനും പറ്റില്ല. എന്റെ വീട്ടിലോട്ട് വരാന്‍ പറ്റുന്ന അവസ്ഥയില്‍ അല്ല അവരും. കാരണം അവര്‍ മരിച്ചിട്ട് കുറച്ചധികം വര്‍ഷങ്ങളായി. അച്ഛന്‍ മരിച്ചിട്ട് ഇരുപത് വര്‍ഷത്തില്‍ ഏറെയായി. അമ്മ മരിച്ചിട്ട് ആറേഴ് വര്‍ഷമായി.
