Connect with us

Screenima

latest news

കുടുംബത്തില്‍ ഒരു എംഎല്‍എ ആയെന്ന് ആര്യ

പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ രമേഷ് പിഷാരടി നേടിയ ഉജ്ജ്വല വിജയം മലയാള സിനിമാ ലോകവും ആരാധകരും ഒരുപോലെ ആഘോഷമാക്കുകയാണ്. വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 13,147 വോട്ടുകളുടെ ശ്രദ്ധേയമായ ഭൂരിപക്ഷത്തോടെയാണ് പിഷാരടി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ബിജെപി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍ ഉയര്‍ത്തിയ ശക്തമായ വെല്ലുവിളിയെ മറികടന്നാണ് പിഷാരടിയുടെ ഈ വിജയം എന്നത് രാഷ്ട്രീയ കേന്ദ്രങ്ങളിലും വലിയ ചര്‍ച്ചയായിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഉടനീളം സിനിമാ-സീരിയല്‍ രംഗത്തെ സഹപ്രവര്‍ത്തകര്‍ നല്‍കിയ വലിയ പിന്തുണ വിജയത്തിന് കരുത്തേകി. വോട്ടെണ്ണല്‍ ഫലം പുറത്തുവന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ആശംസകളുടെ പ്രവാഹമാണ്.

പിഷാരടിയുടെ അടുത്ത സുഹൃത്തായ ഗായിക റിമി ടോമി പങ്കുവെച്ച രസകരമായ കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. തന്റെ ജാതകത്തില്‍ ഒരു എംഎല്‍എ സുഹൃത്തുണ്ടാകുമെന്ന് നേരത്തെ പ്രവചനമുണ്ടായിരുന്നുവെന്നും, എന്നാല്‍ അത് പിഷു ആയിരിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നുമാണ് റിമി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്.

എന്റെ ജാതകത്തില്‍ ഒരു എംഎല്‍എ സുഹൃത്ത് വരുമെന്ന് ഉണ്ടാര്‍ന്നു. അത് പിഷു ആണെന്ന് അറിഞ്ഞില്ല,’- റിമിയുടെ വാക്കുകളിങ്ങനെ.

ചിരിയുടെ തമ്പുരാനായിരുന്ന പിഷാരടി ഇനി നിയമസഭയില്‍ ജനങ്ങളുടെ ശബ്ദമായി മാറുന്നത് കാണാന്‍ കാത്തിരിക്കുകയാണ് സുഹൃത്തുക്കളെല്ലാം. നടി ആര്യയും വലിയ ആവേശത്തോടെയാണ് പിഷാരടിയുടെ വിജയവാര്‍ത്ത പങ്കുവെച്ചത്. ‘അങ്ങനെ കുടുംബത്തില്‍ ഒരു എംഎല്‍എ വന്നു, അഭിനന്ദനങ്ങള്‍ പ്രിയപ്പെട്ടവനേ’ എന്നായിരുന്നു ആര്യ കുറിച്ചത്.

Continue Reading
To Top