Connect with us

Screenima

latest news

മദ്യത്തോട് ആസക്തിയുണ്ടായിരുന്നു: ജാന്‍വി കപൂര്‍

മദ്യപാനത്തോടുള്ള ആശ്രിതത്വത്തെക്കുറിച്ച് ജാന്‍വി കപൂര്‍ നടത്തിയ തുറന്നുപറച്ചിലുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. രാജ് ഷമാനിയുടെ ‘ഫിഗറിംഗ് ഔട്ട്’ എന്ന പോഡ്കാസ്റ്റില്‍ സംസാരിക്കവെയാണ്, മദ്യവുമായുള്ള തന്റെ ബന്ധം പുനഃപരിശോധിക്കേണ്ട സമയമായി എന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങളെക്കുറിച്ച് ജാന്‍വി മനസ്സ് തുറന്നത്. മദ്യത്തോടുള്ള അമിത താല്‍പ്പര്യം പെട്ടെന്നുണ്ടായ കാര്യമല്ലെന്നും, മറിച്ച് ശാരീരികമായ ചില അസ്വസ്ഥതകളില്‍ നിന്നും മുന്‍കാലങ്ങളിലെ ചില ദുരനുഭവങ്ങളെ ഓര്‍മ്മിപ്പിക്കുന്ന മണങ്ങളില്‍ നിന്നും ഉണ്ടായ നിശബ്ദമായ തിരിച്ചറിവാണെന്നും താരം പങ്കുവെച്ചു.

ഞാന്‍ മദ്യത്തിന് അടിമയായിരുന്നു എന്നോ അത് ദുരുപയോഗം ചെയ്തിരുന്നു എന്നോ പറയില്ല, എന്നാല്‍ ഇടയ്ക്കിടെ മദ്യപിക്കുന്ന ശീലമുണ്ടായിരുന്നു. എന്റെ ജീവിതത്തിലെ വളരെ വേദനാജനകമായ ഒരു അനുഭവത്തിന് ശേഷമായിരുന്നു ഇത്. എനിക്ക് എങ്ങനെയെങ്കിലും ഒന്ന് മദ്യപിക്കണം എന്ന് തോന്നുന്ന അവസ്ഥയായിരുന്നു അന്ന്,’ എന്ന് ജാന്‍വി പറഞ്ഞു. ‘പരം സുന്ദരി’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന താരം തന്റെ അന്നത്തെ മാനസികാവസ്ഥയെക്കുറിച്ച് പറഞ്ഞതിങ്ങനെ.

മദ്യപാനം തന്റെ ശരീരത്തിലുണ്ടാക്കുന്ന മാറ്റങ്ങള്‍ തനിക്ക് ഇഷ്ടപ്പെട്ടിരുന്നില്ലെന്ന് ജാന്‍വി കൂട്ടിച്ചേര്‍ത്തു. ‘രാവിലെ ഉറക്കമുണരുമ്പോള്‍ ഉണ്ടാകുന്ന ആ ഹാങ്ങോവര്‍ എന്നെ അസ്വസ്ഥമാക്കിയിരുന്നു. അന്ന് എനിക്ക് എന്നില്‍ നിന്ന് തന്നെ ഒരു പ്രത്യേക മണം അനുഭവപ്പെടുമായിരുന്നു. എന്റെ ജീവിതത്തില്‍ മദ്യാസക്തിയുമായി പൊരുതിയിരുന്ന ഒരാളില്‍ നിന്ന് ലഭിച്ചിരുന്ന അതേ പരിചിതമായ മണം. ആ മണം അനുഭവപ്പെടുമ്പോള്‍ തന്നെ ഇന്ന് നല്ലൊരു ദിവസമല്ലെന്ന് എനിക്ക് തോന്നുമായിരുന്നു,’ ജാന്‍വി വെളിപ്പെടുത്തി.

Continue Reading
To Top