Connect with us

Screenima

Surya Menon

latest news

സജ്ന-ഫിറോസ് ബന്ധം തകര്‍ത്തത് താനല്ലെന്ന് സൂര്യ

ബിഗ് ബോസ് താരവും നടനുമായ ഫിറോസ് ഖാനെതിരെ മുന്‍ ഭാര്യയും നടിയുമായ സജ്ന നൂര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉന്നയിച്ച ആരോപണങ്ങള്‍ വലിയ വാര്‍ത്തയായിരിക്കുകയാണ്. ഫിറോസുമായി പിരിയാനുണ്ടായ കാരണങ്ങള്‍ വെളിപ്പെടുത്തവെ ബിഗ് ബോസിലെ ഒരു വനിതാ മത്സരാര്‍ത്ഥിയുമായി ഫിറോസിന് ബന്ധമുണ്ടായിരുന്നുവെന്ന് സജ്ന വെളിപ്പെടുത്തിയിരുന്നു.

പിന്നാലെ ഈ വ്യക്തി ആരെന്ന അന്വേഷണവുമായി സോഷ്യല്‍ മീഡിയ ഇറങ്ങിത്തിരിച്ചു. സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം ആ മത്സരാര്‍ത്ഥി നടി സൂര്യ ജെ മേനോന്‍ ആണെന്ന് ആരോപിച്ചിരുന്നു. ഈ ആരോപണങ്ങള്‍ക്ക് മറുപടിയുമായി സൂര്യ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. തനിക്കെതിരെ ആരോപണമുന്നയിക്കുന്നവരെ ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളെന്നാണ് സൂര്യ വിളിക്കുന്നത്.

‘ബിഗ് ബോസ് മുതലേ എന്നെ ഹേറ്റ് ചെയ്യുന്ന കുറച്ച് പേര്‍ അതിന്റെ ഇടയില്‍ കൂടെ എന്റെ പേര് നശിപ്പിക്കാന്‍ വേണ്ടി കമന്റ്സ് ഇടുന്നതായിട്ട് അറിഞ്ഞു. ആ ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളോടാണ് പറയുന്നത് ആ വ്യക്തി ഞാനല്ല കെട്ടോ. നിങ്ങളെ വിഷമിപ്പിക്കുന്നതില്‍ സങ്കടമുണ്ട്. പക്ഷെ ഞാനല്ല ആ വ്യക്തി” സൂര്യ പറയുന്നു.

”അവരുടെ കുടുംബജീവിതത്തില്‍ ഒരു ഗസ്റ്റ് അപ്പിയറന്‍സ് പോലും ഞാന്‍ ചെയ്തിട്ടില്ല. സജ്ന ഇപ്പോഴും എന്റെ നല്ല സുഹൃത്ത് മാത്രമാണ്. ഒരിക്കലും അവരുടെ ജീവിതം നശിപ്പിക്കാന്‍ വേണ്ടിയിട്ടൊന്നും ചെയ്തിട്ടില്ല. ഞാന്‍ അത്രയും ലോക്കല്‍ അല്ല. നിങ്ങള്‍ അങ്ങനെ ആഗ്രഹിക്കുന്നുണ്ടാകും, കമന്റ്സ് ഇട്ട ആളുകള്‍. പക്ഷെ നിങ്ങളുടെ സ്വഭാവം അല്ല എനിക്ക്. അത് ആദ്യം മനസിലാക്കുക. അതുകൊണ്ട് ഇപ്പോഴേ പറയുകയാണ് ആ വ്യക്തി ഞാനല്ല” എന്നും സൂര്യ പറയുന്നു.

Continue Reading
To Top