Connect with us

Screenima

Ranjini Haridas

latest news

ജീവതത്തില്‍ കേട്ട കുറ്റങ്ങളെക്കുറിച്ച് രഞ്ജിനി ഹരിദാസ്

മലയാളി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട അവതാരകയാണ് രഞ്ജിനി ഹരിദാസ്. സമൂഹമാധ്യമങ്ങളില്‍ സജീവമായ താരത്തിന് സ്വന്തമായി യൂട്യൂബ് ചാനലുമുണ്ട്. അഭിമുഖങ്ങള്‍ക്കൊപ്പം വ്യക്തിജീവിതവും കരിയറുമായി ബന്ധപ്പെട്ട കാര്യങ്ങളും രഞ്ജിനി തന്റെ ചാനലിലൂടെ ആരാധകരോട് പങ്കുവെയ്ക്കാറുണ്ട്. തന്റെ ജീവിതത്തില്‍ സ്വാധീനം ചെലുത്തിയ വ്യക്തികളെക്കുറിച്ചാണ് രഞ്ജിനിയുടെ പുതിയ വ്‌ളോഗ്. ഇതില്‍ അമ്മയുടെയും അപ്പൂപ്പന്റെയും സഹോദരന്റെയും അധ്യാപകരുടെയും സുഹൃത്തുക്കളുടെയുമെല്ലാം പേരുണ്ട്. ഇക്കൂട്ടത്തില്‍ സ്ഥാനം പിടിച്ചൊരാള്‍ മാധ്യമപ്രവര്‍ത്തകന്‍ ശ്രീകണ്ഠന്‍ നായരാണ്. മീഡിയ മേഖലയില്‍ ജോലി ചെയ്യുന്ന കുറേ ആളുകളുടെ ജീവിതത്തില്‍ സ്വാധീനമുണ്ടാക്കിയ വ്യക്തിയാണ് അദ്ദേഹമെന്ന് രഞ്ജിനി പറയുന്നു.

”ബൈജു കൊട്ടാരക്കരയാണ് എന്നെ ഏഷ്യാനെറ്റിലെ ‘സാഹസികന്റെ ലോകം’ ആങ്കറിങ്ങ് ചെയ്യാന്‍ വിളിക്കുന്നത്. അതിനുശേഷം ശ്രീകണ്ഠന്‍ നായര്‍ ഐഡിയ സ്റ്റാര്‍ സിങ്ങറിലേക്ക് വിളിച്ചു. ഞാന്‍ ആങ്കറായി വന്ന സമയത്ത് എന്റെ പേരില്‍ കുറേ കുറ്റങ്ങളുണ്ടായിരുന്നു. രഞ്ജിനി ശരിയല്ല, ഇംഗ്ലീഷ് മാത്രം സംസാരിക്കുന്നു, ഇടുന്ന വേഷം നോക്കൂ, അട്ടഹസിക്കുന്നു, കെട്ടിപ്പിടിക്കുന്നു എന്നെല്ലാം പറഞ്ഞായിരുന്നു വിമര്‍ശനങ്ങള്‍. എന്നെയും ശരത് സാറിനെയും മാറ്റാന്‍ കുറേ സമ്മര്‍ദമുണ്ടായിരുന്നു. ഞാനന്ന് യുകെയില്‍ നിന്ന് വന്ന കുട്ടിയാണ്. എന്തൊക്കെയാണ് ഇവിടെ നടക്കുന്നത്, എനിക്കിതിന്റെ ഭാഗമാകേണ്ട എന്നൊക്കെ ഞാന്‍ ശ്രീകണ്ഠന്‍ സാറിനോട് പറഞ്ഞു. ഇല്ല, നമുക്ക് ശ്രമിക്കാം എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നില്‍ അദ്ദേഹത്തിന് ആത്മവിശ്വാസമുണ്ടായിരുന്നു. അദ്ദേഹം കുറച്ച് മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചു.

രഞ്ജിനി സ്റ്റേജില്‍ വരുമ്പോള്‍ മലയാളം മന:പാഠം പഠിച്ച് പറയണം, സാരി ഉടുക്കണം എന്നീ രണ്ട് കണ്ടീഷനുകളാണ് അദ്ദേഹം മുന്നോട്ടു വെച്ചത്. അങ്ങനെ എനിക്ക് എഴുതി തന്ന മലയാളം മനപാഠമാക്കി ആദ്യത്തെ കുറച്ച് സമയം ഞാന്‍ പറയാന്‍ ആരംഭിച്ചു. ആദ്യത്തെ പത്ത് സെക്കന്റാണല്ലോ ആള്‍ക്കാരുടെ മനസിനെ സ്വാധീനിക്കാന്‍ പറ്റുന്നത്. അത് വര്‍ക്കായി. അങ്ങനെ കരിയറില്‍ ഞാന്‍ ഏറ്റവും നന്ദി പറയേണ്ട ഒരാള്‍ അദ്ദേഹമാണ്. അതേസമയം പ്രൊഫഷനില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ അടിയുണ്ടാക്കുന്ന ആള്‍ കൂടിയാണ് ശ്രീകണ്ഠന്‍ സാര്‍. ഒരു ലൗ- ഹേറ്റ് റിലേഷന്‍ഷിപ്പാണ് ഞങ്ങള്‍ തമ്മില്‍”, രഞ്ജിനി പറഞ്ഞു.

Continue Reading
To Top