Connect with us

Screenima

latest news

ഫോട്ടോയില്‍ കാണുന്നതല്ല ജീവിതം; എസ്തര്‍

ലണ്ടനിലെ പഠനകാല അനുഭവങ്ങള്‍ പങ്കിട്ട് എസ്തര്‍ അനില്‍. പലരും പറയുന്നത് പോലെയുള്ള റേസിസം തനിക്ക് നേരിടേണ്ടി വന്നിട്ടില്ലെന്നാണ് എസ്തര്‍ പറയുന്നത്. അതേസമയം റേസിസം നിലനില്‍ക്കുന്നുണ്ടെന്നും എസ്തര്‍ പറഞ്ഞു. ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് എസ്തര്‍ മനസ് തുറന്നത്.

എനിക്ക് അതില്‍ വളരെ വ്യത്യസ്തമായ കാഴ്ചപ്പാടാണുള്ളത്. എനിക്ക് ഒരു തരത്തിലുള്ള ബുദ്ധിമുട്ടും അനുഭവിക്കേണ്ടി വന്നിട്ടില്ല. ഒന്നോ രണ്ടോ ശതമാനം മാത്രമായിരിക്കും. റേസിസവും അങ്ങനെ തന്നെ. ഓര്‍ക്കാന്‍ പോലും സാധിക്കുന്നില്ല. യൂറോപ്പ് മുഴുവന്‍ യാത്ര ചെയ്തിട്ടുണ്ട്. ഒരു വര്‍ഷം അവിടെ പഠിച്ചിരുന്നു. വളരെ വ്യത്യസ്തമായ അനുഭവമായിരുന്നു. വളരെ ഊഷ്മളവും വെല്‍ക്കമ്മിങുമായിരുന്നു” താരം പറയുന്നു.

‘പാര്‍ട്ട് ടൈം ജോലി ചെയ്യേണ്ടി വന്നിരുന്നില്ല. മലയാളി അസോസിയേഷന്റെ പരിപാടിയ്ക്കൊക്കെ പോയി കുറച്ച് കാശൊക്കെ ഉണ്ടാക്കിയിരുന്നു. രണ്ട് മാസം പാര്‍ട്ട് ടൈം ചെയ്ത് നോക്കിയിരുന്നു. അതില്‍ നല്ല ബുദ്ധിമുട്ടുണ്ടായിരുന്നു. ഇല്ലെന്ന് പറയില്ല. എനിക്ക് വളരെ നല്ല അനുഭവമായിരുന്നു.”

”അതേസമയം തന്നെ നമ്മള്‍ നന്നായി റിസര്‍ച്ച് ചെയ്തിട്ടില്ലെങ്കില്‍ പെട്ടു പോകും. സുഹൃത്തുക്കള്‍ പങ്കിട്ട ഫോട്ടോ കണ്ട് ലൈഫ് അടിപൊളിയാണെന്ന് കരുതി വന്ന മലയാളി കുട്ടികളെ ഞാന്‍ കണ്ടിട്ടുണ്ട്. ഞാന്‍ എല്ലാവരോടും ചോദിച്ചും റിസര്‍ച്ച് ചെയ്തുമാണ് പോയത്. പത്ത് ശതമാനം പോലും റിസര്‍ച്ച് ചെയ്യാതെ വരുന്നവരുണ്ട്. അങ്ങനെയുള്ളവര്‍ക്ക് വളരെ ബുദ്ധിമുട്ടായിരിക്കും. കാരണം ഫോട്ടോയില്‍ കാണുന്ന ജീവിതമല്ല അവിടെ” താരം പറയുന്നു.

”അങ്ങനെ കഷ്ടപ്പെടേണ്ടി വരും. ആളുകള്‍ വെല്‍ക്കമിങ് ആയിരിക്കണമെന്നില്ല. അങ്ങോട്ട് ചെന്ന് സംസാരിക്കണം. ഇവിടെ നമുക്ക് നമ്മളൂടേതായൊരു സ്പേസുണ്ട്. അവിടെയുള്ളവര്‍ സെന്‍സിബിളിന് അപ്പുറത്ത് കുറച്ച് കൂടി സെന്‍സിറ്റീവ് ആണെന്ന് തോന്നിയിട്ടുണ്ട്. വ്യത്യസ്തമായ സംസ്‌കാരം ആണല്ലോ. നമ്മള്‍ തമാശയായി പറയുന്നതും സ്വാതന്ത്ര്യത്തോടെ ചെയ്യുന്നതുമായ കാര്യത്തില്‍ ദേഷ്യപ്പെട്ടേക്കാം” എസ്തര്‍ പറയുന്നു.

”നമ്മള്‍ അവരുടെ സംസ്‌കാരത്തോട് അഡ്ജസ്റ്റ് ചെയ്ത് നില്‍ക്കണം. രണ്ടാം പൗരനെന്ന പോലെ പോയി നില്‍ക്കുന്നതാണ് നമ്മള്‍. അതിനര്‍ത്ഥം ആട്ടും തുപ്പും കേട്ട് അവിടെ നില്‍ക്കണം എന്നല്ല പറയുന്നത്. പലപ്പോഴും അവരുടെ ദേഷ്യം വാലിഡ് ആണെന്നും തോന്നിയിട്ടുണ്ട്. അവിടെ പുഴകളില്‍ അവര്‍ വളര്‍ത്തുന്ന മീനുണ്ടാകും. അതിനെ ചൂണ്ടയിട്ട് പിടിക്കാന്‍ പാടില്ല. പക്ഷെ ഇന്ത്യക്കാര്‍ പോയി ചൂണ്ടയിട്ട് പിടിച്ചിട്ട് വരും. എന്റെ കണ്‍മുന്നില്‍ ഞാന്‍ കണ്ടതാണ്. അതൊക്കെ അവര്‍ക്ക് ദേഷ്യമുണ്ടാക്കും” എന്നും എസ്തര്‍ പറയുന്നു.

”റേസിസം കണ്ടില്ലെന്ന് നടിക്കണമെന്നല്ല. എന്റെ അനുഭവം വേറെയായിരുന്നുവെന്ന് മാത്രം. തീര്‍ച്ചയായും അവിടെ റേസിസമുണ്ട്. നമ്മള്‍ നമ്മളുടെ കാര്യം നോക്കിയങ്ങ് പോവുക” എന്നും എസ്തര്‍ പറയുന്നു.

Continue Reading
To Top