latest news
മക്കള്‍ക്കൊപ്പമുണ്ടാകണം എന്നതാണ് തീരുമാനം
നയന്‍താരയെക്കുറിച്ച് സംസാരിച്ച് ഭര്‍ത്താവ് വിഘ്‌നേശ് ശിവന്‍. നയന്‍താരയ്‌ക്കൊപ്പം അഭിനയിക്കണമെന്ന ആ?ഗ്രഹം തനിക്കില്ലെന്ന് വിഘ്‌നേശ് പറയുന്നു. നയന്‍താരയ്ക്ക് ഓപ്പോസിറ്റ് അഭിനയിക്കുന്ന ഹീറോയായി എന്നെ കാണാനാകുന്നില്ല. നയന്‍താര സമ്മതിക്കില്ല. സല്‍മാന്‍ ഖാനൊപ്പമുള്ള സിനിമയുടെ ഷൂട്ടിന് പോകുകയാണ് നാളെ നയന്‍താര. ഇതിനിടെ ഞാനിടയില്‍ വരേണ്ടതില്ല. നയന്‍താര എനിക്ക് വേണ്ടി എന്തും ചെയ്യും.
നാനും റൗഡി താനിന്റെ കഥ പറഞ്ഞപ്പോള്‍ ആര്‍ക്കും ഇഷ്ടപ്പെട്ടിരുന്നില്ല. കഥ പറഞ്ഞപ്പോള്‍ ആദ്യം ചിരിച്ചയാളാണ് നയന്‍താര. നയന്‍താര ഇപ്പോള്‍ സിനിമകളില്‍ സെലക്ടീവ് ആണ്. കാരണം സമയം കളയാന്‍ പറ്റില്ല. പറ്റുന്നിടത്തോളം മക്കളോടൊപ്പം ചെലവഴിക്കണം. അതിനാല്‍ ചില സിനിമകള്‍ മാത്രമേ നയന്‍താര ഇപ്പോള്‍ ചെയ്യുന്നുള്ളൂയെന്ന് വി?ഘ്‌നേശ് ശിവന്‍ പറയുന്നു.
2022 ലാണ് നയന്‍താരയ്ക്കും വിഘ്‌നേശ് ശിവനും സരൊ?ഗസിയിലൂടെ ഇരട്ടക്കുട്ടികള്‍ പിറക്കുന്നത്. ഉയിര്‍, ഉലകം എന്നിങ്ങനെയാണ് മക്കളുടെ പേര്. മക്കള്‍ പിറന്ന ശേഷവും സിനിമാ രം?ഗത്ത് നയന്‍താര സജീവമാണ്. എന്നാല്‍ ഷൂട്ടിന് ചില നിബന്ധനകളുണ്ട്. നിശ്ചിത സമയത്തില്‍ കൂടുതല്‍ നയന്‍താര സെറ്റില്‍ തുടരില്ല. മക്കളെ നോക്കാന്‍ ആയമാരുണ്ട്. എന്നാലും മക്കള്‍ക്ക് തന്റെ സാന്നിധ്യം നയന്‍താര ഉറപ്പ് വരുത്തുന്നു. ചില ഷൂട്ടിം?ഗ് സെറ്റുകളില്‍ മക്കളെയും ഒപ്പം കൊണ്ട് പോകാറുണ്ട്.
