latest news
സംവിധാനത്തിലേക്ക് കടക്കുമോ ?മമിത പറയുന്നു
സിനിമ സംവിധാനം ചെയ്യാന്‍ തനിക്ക് ഇഷ്ടമാണെന്ന് നടി മമിത ബൈജു. സിനിമയിലെ ഓരോ ചെറിയ കാര്യങ്ങളും താന്‍ ശ്രദ്ധിക്കാറുണ്ടെന്നും സിനിമയുടെ എല്ലാ വശങ്ങളും തനിക്ക് ഇഷ്ടമാണെന്നും മമിത പറഞ്ഞു. നടി നായികയായെത്തുന്ന കര എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാ?ഗമായി സുധീര്‍ ശ്രീനിവാസന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മമിത.
‘സിനിമയിലെ ഓരോ ചെറിയ കാര്യങ്ങളും ശ്രദ്ധിക്കുന്നയാളാണ് ഞാന്‍. എനിക്ക് അത് ഇഷ്ടമുള്ള കാര്യമാണ്. എനിക്ക് സംവിധാനം ചെയ്യാന്‍ ഇഷ്ടമാണ്. ആത്മാര്‍ഥമായി പറഞ്ഞാല്‍ എനിക്ക് സംവിധാനം ഇഷ്ടമുള്ള കാര്യമാണ്. സിനിമയുടെ എല്ലാ വശങ്ങളും എനിക്ക് ഇഷ്ടമാണ്.
ഇപ്പോള്‍ ഒരു സിനിമാറ്റോ?ഗ്രഫറിനൊപ്പം ഞാനിരിക്കുകയാണെങ്കില് ഇതെന്താ, അതെന്താ എന്നൊക്കെ ഞാന്‍ ചോദിക്കും. ചെറിയ കാര്യങ്ങളില്‍ പോലും വളരെ കൗതുകമുള്ള ആളാണ് ഞാന്‍. അവര്‍ എങ്ങനെയാണ് അതൊക്കെ ചെയ്യുന്നത് എന്നറിയാന്‍ എനിക്ക് എപ്പോഴും ആകാംക്ഷയുണ്ട്’.- മമിത പറഞ്ഞു.
