Connect with us

Screenima

latest news

തിരുപ്പതിയില്‍ ദര്‍ശനം നടത്തി ദിലീപും കാവ്യ മാധവനും

മലയാളത്തിന്റെ പ്രിയതാരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. വിവാഹശേഷം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് കാവ്യ മാധവന്‍. സുഹൃത്തുക്കളുടെയും മറ്റും വിവാഹചടങ്ങുകളില്‍ ദിലീപിനൊപ്പം എത്തുമ്പോള്‍ മാത്രമാണ് പലപ്പോഴും കാവ്യയെ കാണാന്‍ കഴിയുന്നത്. അതുകൊണ്ടു തന്നെ കാവ്യയും ദിലീപും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളുടെ? ശ്രദ്ധ കവരാറുണ്ട്. ഇപ്പോഴിതാ, ദിലീപിനൊപ്പം ക്ഷേത്രസന്ദര്‍ശനം നടത്തുന്ന കാവ്യയുടെ ചിത്രങ്ങളാണ്? ശ്രദ്ധ നേടുന്നത്.

തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്ന താരദമ്പതികളുടെ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മുണ്ടും മേല്‍മുണ്ടുമണിഞ്ഞാണ് ദിലീപ് എത്തിയത്. ഗോള്‍ഡന്‍ യെല്ലോ നിറമുള്ള ചുരിദാറായിരുന്നു കാവ്യയുടെ വേഷം.

അതേസമയം, ദിലീപിനെ നായകനാക്കി ഉര്‍വ്വശി തീയേറ്റേഴ്‌സ് & കാക്കാസ്റ്റോറീസ്സിന്റെ ബാനറില്‍ സന്ധീപ് സേനന്‍, അലക്‌സ് ഇ. കുര്യന്‍ എന്നിവര്‍ നിര്‍മ്മിച്ച് ജഗന്‍ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് താരം. D152 എന്ന് താല്‍ക്കാലികമായി പേരു നല്‍കിയ ചിത്രത്തില്‍ ദിലീപിനു പുറമേ ബിനു പപ്പു, ബിലാസ് ചന്ദ്രന്‍, അശോകന്‍, ശാരി, സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, സാദിഖ്, ഡ്രാക്കുള സുധീര്‍,കോട്ടയം രമേഷ്, ഷെല്ലി എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.

Continue Reading
To Top