Connect with us

Screenima

latest news

മദ്യപാനം ജീവിതം തകര്‍ത്തു; ഗായിക ജാസ്മിന്‍

ഈ വര്‍ഷത്തെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ ‘ധുരന്ധര്‍: ദ റിവഞ്ച്’ എന്ന ചിത്രത്തിലെ ഗാനങ്ങളുടെ വിജയത്തിളക്കത്തിലാണ് ഗായിക ജാസ്മിന്‍ സാന്‍ഡ്ലാസ്. ശാശ്വത് സച്ച്‌ദേവ് സംഗീതം നല്‍കിയ ചിത്രത്തിലെ പ്രധാന ഗാനങ്ങള്‍ ആലപിച്ചത് ജാസ്മിനാണ്. ഒരു പ്രമുഖ പോഡ്കാസ്റ്റ് അഭിമുഖത്തില്‍ തന്റെ ഭൂതകാലത്തിലെ ചില ഇരുണ്ട വശങ്ങളെക്കുറിച്ച് ജാസ്മിന്‍ നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

രണവീര്‍ അല്ലാബാദിയയുടെ പോഡ്കാസ്റ്റില്‍ സംസാരിക്കവെ, തന്റെ കുട്ടിക്കാലത്ത് അനുഭവിച്ച കഷ്ടപ്പാടുകളെക്കുറിച്ചും ഗായിക എന്ന നിലയില്‍ പ്രശസ്തയായപ്പോഴും വിട്ടുമാറാത്ത ചില പ്രശ്‌നങ്ങളെക്കുറിച്ചും ജാസ്മിന്‍ സംസാരിച്ചു. ‘ഞാന്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. വളര്‍ന്നുവരുന്ന ഘട്ടത്തില്‍ പല കാര്യങ്ങളും സ്വയം കണ്ടെത്താനുള്ള യാത്രയിലായിരുന്നു ഞാന്‍. ആ ഘട്ടം സുഖകരമായിരുന്നില്ല. ജീവിതത്തില്‍ ചിലതൊക്കെ സംഭവിക്കും. അത് മാതാപിതാക്കളെപ്പോലെ തന്നെ കുട്ടികളെയും ബാധിക്കുന്ന ഒന്നാണ്,’ ജാസ്മിന്‍ പങ്കുവെച്ചു.

ദ്യപാനത്തിലേക്കും പശ്ചാത്താപങ്ങളിലേക്കും നയിച്ച സാഹചര്യങ്ങളെക്കുറിച്ച് അവര്‍ പറഞ്ഞത് ഇങ്ങനെ: ‘നമുക്ക് ശരിയായ മാര്‍ഗ്ഗനിര്‍ദ്ദേശവും കരുതലുമാണ് ആവശ്യം. മാതാപിതാക്കള്‍ കുട്ടികളോട് ഇത്ര കര്‍ക്കശക്കാരാകുന്നത് എന്തിനാണ്? ജീവിതത്തില്‍ തിരിച്ചടികള്‍ നേരിടുമ്പോള്‍ നമ്മള്‍ പിന്തുണ തേടും. കഴിഞ്ഞ 2-3 വര്‍ഷം ഞാന്‍ കുടിച്ചിരുന്ന സമയത്ത് ചെയ്ത ചില കാര്യങ്ങളില്‍ എനിക്ക് ഇപ്പോള്‍ പശ്ചാത്താപമുണ്ട്. ഒരേസമയം ഞാന്‍ പ്രശസ്തയായിരുന്നു, അതേസമയം തന്നെ കുടുംബബന്ധങ്ങളില്‍ വിള്ളലുകള്‍ വീണു. പിതാവിന്റെ മരണം എന്നെ വല്ലാതെ ബാധിച്ചു. ആ സാഹചര്യത്തില്‍ കുടിക്കേണ്ടതിലും അധികം ഞാന്‍ മദ്യപിച്ചു. അന്നത്തെ എന്റെ അവസ്ഥയില്‍ എനിക്ക് അത് ആവശ്യമായിരുന്നുവെന്ന് തോന്നുന്നു.’

തന്റെ കുട്ടിക്കാലത്ത് മാതാപിതാക്കളില്‍ നിന്ന് നേരിട്ട മാനസിക വിഷമങ്ങളെക്കുറിച്ചും താരം സംസാരിച്ചു. ‘അറിയാതെയാണെങ്കിലും അവര്‍ എന്റെ ഹൃദയം പലതവണ തകര്‍ത്തിട്ടുണ്ട്. അതില്‍ എനിക്ക് പരിഭവമുണ്ട്. ഞാന്‍ അവരെ സ്‌നേഹിക്കുന്നുണ്ടെങ്കിലും കുട്ടിക്കാലത്ത് ഏല്‍ക്കുന്ന മുറിവുകള്‍ മായുന്നില്ല. സുരക്ഷിതമായ ഒരിടം ലഭിക്കാതെ വരുമ്പോള്‍ നമ്മള്‍ ഭ്രാന്തമായി മറ്റെവിടെയെങ്കിലും സമാധാനം തേടും. എന്റെ ജീവിതകാലം മുഴുവന്‍ ഞാന്‍ ചെയ്തത് അതാണ്,’ ജാസ്മിന്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading
To Top