latest news
സുമതി വളവ് ലാഭമെന്ന് അഭിലാഷ് പിള്ള
Published on
കൊച്ചി: ബിസിനസുകാരനും നിര്‍മാതാവുമായ മുരളി കുന്നുംപുറത്തിന്റെ ആരോപണത്തില്‍ ഇടപെട്ട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. സുമതി വളവ് സിനിമയുടെ കളക്ഷന്‍ കണക്കുകള്‍ പരിശോധിക്കുമെന്നും അഭിലാഷ് പിള്ള അടക്കമുള്ളവരുമായും മുരളിയുമായും ചര്‍ച്ച നടത്തുമെന്നും അസോസിയേഷന്‍ അറിയിച്ചു. അതേസമയം, സിനിമ ലാഭമായിരുന്നുവെന്നാണ് കഥാകൃത്ത് അഭിലാഷ് പിള്ളയുടെ വിശദീകരണം.
കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് താന്‍ ചതിക്കപ്പെട്ടുവെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞുള്ള മുരളി കുന്നുംപുറത്തിന്റെ വീഡിയോ പുറത്തുവന്നത്. സുമതി വളവിന് തനിക്ക് 7 കോടി രൂപയുടെ നഷ്ടം സംഭവിച്ചുവെന്നും കഥാകൃത്തും സംവിധായകനും ചതിച്ചെന്നുമായിരുന്നു മുരളിയുടെ ആരോപണം.
