latest news
ഞാനില്ലാതെയായാല്‍ മക്കള്‍ അവളെ നോക്കില്ല; ഭാര്യയെക്കുറിച്ച് റിയാസ് ഖാന്
മതത്തെയും മറ്റെല്ലവിധ ചട്ടക്കൂടുകളും മറികടന്ന് പ്രണയത്തിലൂടെ ഒന്നായവരാണ് റിയാസ് ഖാനും ഉമ. റിയാസ് ഖാന് മുസ്ലീമും ഉമ തമിഴ് ബ്രാഹ്മിണുമായിരുന്നു. അതിനാല്‍ തന്നെ രണ്ട് കുടുംബാം?ഗങ്ങളും എതിരായിരുന്നു. 1992ലായിരുന്നു ഇരുവരുടേയും വിവാഹം. റിയാസ് ഖാന് സിനിമയിലെത്തിയത് വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷങ്ങള്‍ക്കുശേഷമാണ്. റിയാസിന്റെ സ?ഹോദരിയുടെ സുഹൃത്തായിരുന്നു ഉമ. അഭിനേത്രി മാത്രമല്ല നര്‍ത്തകി കൂടിയാണ് ഉമ.
ഇപ്പോഴിതാ തന്റെ പ്രിയ ഭാര്യയെ കുറിച്ച് റിയാസ് ഖാന് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. വിജയ് ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന ഷോയായ ഹാപ്പി വൈഫ് ഹാപ്പി ലൈഫില്‍ ഇരുവരും പങ്കെടുത്തിരുന്നു. അതില്‍ ഒരു ??ഗെയിം സെ??ഗ്മെന്റില്‍ വെച്ചാണ് ഭാര്യയുടെ ആരോ?ഗ്യത്തിന് താന്‍ നല്കുന്ന പ്രധാന്യത്തെ കുറിച്ച് നടന് മനസ് തുറന്നത്.
താന്‍ ഇല്ലാതായാലും ഉമ എന്നും ആരോ?ഗ്യവതിയായി ആരെയും ആശ്രയിക്കാതെ ജീവിക്കുന്നത് കാണാനാണ് ആ?ഗ്രഹിക്കുന്നതെന്ന് നടന് പറഞ്ഞു. എക്സൈസ് ചെയ്യൂ. ബോഡി ഫിറ്റായി സൂക്ഷിക്കൂവെന്ന് എപ്പോഴും ഞാന്‍ ഉമയോട് പറയും. പ്രായമാകുന്തോറും നമുക്ക് ആരോഗ്യമുള്ള ശരീരം വേണം. എനിക്ക് ഉമയുടെ കൈ പിടിച്ച് ലോകം മുഴുവന്‍ ഓടി നടക്കണം എന്നാണ് ആഗ്രഹം. അതിന് വേണ്ടിയെങ്കിലും ആരോഗ്യത്തോടെയിരിക്കാനാണ് ഞാന്‍ എന്നും ഉമയോട് പറയാറുള്ളത്. ഞാനില്ലാത്ത കാലത്ത് ഉമയ്ക്ക് ആരോഗ്യമില്ലെങ്കില്‍ ആരും ഉമയെ നോക്കില്ല. അവള് തന്നെ അവളുടെ കാര്യങ്ങള്‍ നോക്കേണ്ടി വരും. മക്കളെ ഒന്നും പ്രതീക്ഷിക്കാന്‍ പറ്റില്ല. ആരും ഉണ്ടാവില്ല. ഉമ തന്നെ അവളെ നോക്കേണ്ടി വരും. ഞാന്‍ മരിച്ച് പോയാലും ഉമ ആരോഗ്യത്തോടെ ജീവിക്കണം എന്നും റിയാസ് ഖാന് പറഞ്ഞു,.
