latest news
ഞങ്ങള്‍ക്ക് കിട്ടിയ വരദാനങ്ങള്‍; മക്കളെക്കുറിച്ച് നയന്‍താര
തെന്നിന്ത്യയിലെ സൂപ്പര്‍ താരമാണ് നയന്‍താര. ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണമാണ് തമിഴകം നയന്‍താരയ്ക്ക് നല്‍കിയിട്ടുള്ളത്. കുടുംബവിശേഷങ്ങള്‍ ആരാധകര്‍ക്കായി നയന്‍താര സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങളും മക്കള്‍ക്കും ഭര്‍ത്താവ് വിഘ്‌നേഷ് ശിവനൊപ്പമുള്ള ചിത്രങ്ങളും താരം തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ സ്ഥിരമായി ഷെയര്‍ ചെയ്യാറുണ്ട്.
മക്കള്‍ക്കൊപ്പമുള്ള പുതിയ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം. ‘ഞങ്ങളും ഞങ്ങളുടെ വരദാനങ്ങളും’ എന്ന ക്യാപ്ഷനാണ് ഫോട്ടോകള്‍ക്ക് നയന്‍ നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. ആരാധകര്‍ക്ക് സുപരിചിതരാണ് നയന്‍താര-വിഘ്‌നേഷ് ദമ്പതികളുടെ ഇരട്ടക്കുട്ടികളായ ഉലകും ഉയരും.
നയന്‍താരയും വിഘ്‌നേഷും പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും ‘നാനും റൗഡി താന്‍’ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ്. വിജയ് സേതുപതിയും നയന്‍താരയും നായികാനായകന്മാരായി എത്തിയ ആ ചിത്രത്തിന്റെ സംവിധായകനായിരുന്നു വിഘ്‌നേഷ്. ചിത്രത്തിന്റെ നിര്‍മ്മാതാവ് ധനുഷായിരുന്നു.
