latest news
എല്ലാത്തിനും ഒരു പരിധിയുണ്ട്
ചേര്‍ത്തലയില്‍ മന്തി റസ്റ്റൊറന്റിന്റെ വിഷു ആശംസ പരസ്യത്തില്‍ ശ്രീകൃഷ്ണനെ ഉള്‍പ്പെടുത്തിയതില്‍ ഇന്നലെ പൊലീസ് കേസെടുത്തിരുന്നു. മെഹര്‍ മന്തി റസ്റ്റൊറന്റ് ഉടമ അര്‍ഷാദിനെ സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തു. കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ മനഃപൂര്‍വമോ ദുരുദ്ദേശ്യപരമോ ആയ പ്രകോപനത്തിനാണ് കേസെടുത്തത്.
ഇപ്പോഴിതാ വിഷു പരസ്യ വിവാദത്തില്‍ പ്രതികരിച്ചിരിക്കുകയാണ് നടന് ഉണ്ണി മുകുന്ദന്. എല്ലാ കാര്യങ്ങള്‍ക്കും ഒരുപരിധിയുണ്ടെന്നും വിശ്വാസികളായ ആളുകളുടെ വികാരങ്ങളെ മാനിക്കാന്‍ പഠിക്കണമെന്നും ഉണ്ണി മുകുന്ദന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ആയിരുന്നു ഉണ്ണി മുകുന്ദന് പ്രതികരിച്ചത്.
‘എല്ലാത്തിനും ഒരു പരിധിയുണ്ട്! വിശ്വാസികളായ ആളുകളുടെ വികാരങ്ങളെ മാനിക്കാന്‍ ദയവായി പഠിക്കൂ. തികഞ്ഞ വെറുപ്പാണിത്’.- വിഷു പരസ്യത്തിനൊപ്പം ഉണ്ണി മുകുന്ദന് കുറിച്ചു. ഒരു മെസേജിനും ഉണ്ണി മുകുന്ദന് മറുപടി നല്‍കിയിട്ടുണ്ട്. ‘എനിക്ക് അതൊരു വിഷു പോസ്റ്റര്‍ ആയിട്ട് തോന്നി.
ഇത് ഇത്ര വലിയ പ്രശ്നം ആക്കുന്ന കണ്ടപ്പോള്‍ ആണ് ഇങ്ങനെ ഒക്കെ പ്രതികരിക്കാന്‍ തോന്നിയത്’, എന്നായിരുന്നു മെസേജ്. ഇതിന്, ‘മിണ്ടാതിരിക്കുമ്പോഴെല്ലാം ഇത്തരം ഹീനമായ പ്രവര്‍ത്തികള്‍ സാധാരണമായി കാണപ്പെടുകയാണ്. ഞാന്‍ നിങ്ങളുടെ സ്ഥിരം സിനിമക്കാരനല്ല, എന്റെ വിശ്വാസങ്ങളെക്കുറിച്ചുള്ള തമാശകള്‍ ശരിയായ കാര്യവുമല്ല എന്നും താരം പറഞ്ഞു.
