latest news
വലിയ പ്രതിസന്ധി നേരിട്ടു; തുറന്ന് പറഞ്ഞ് മഞ്ജു
മഞ്ജു വാര്യര്‍ പ്രധാന വേഷത്തിലെത്തുന്ന പുതിയ തമിഴ് ചിത്രമാണ് ‘മിസ്റ്റര്‍ എക്സ്’. ആര്യ നായകനായെത്തുന്ന ചിത്രം സ്പൈ ആക്ഷന്‍ ആയാണ് ഒരുങ്ങുന്നത്. മഞ്ജുവിനും ചിത്രത്തില്‍ നിരവധി ആക്ഷന്‍ സീനുകളുണ്ട്. കഴുത്തിനേറ്റ പരിക്കുമായാണ് താന്‍ ചിത്രത്തിലെ ആക്ഷന്‍ സീനുകള്‍ ചെയ്തത് എന്ന് പറയുകയാണ് മഞ്ജുവിപ്പോള്‍.
ആക്ഷന്‍ സീനുകള്‍ക്കായുള്ള തയ്യാറെടുപ്പുകള്‍ കുറച്ച് കൂടിയതിന്റെ ഭാ?ഗമായി തന്റെ കഴുത്ത് ഉളുക്കിയെന്നും അതുമായാണ് ആക്ഷന്‍ സീന്‍ ചെയ്തതെന്നും ?ഗലാട്ട പ്ലസിന് നല്കിയ അഭിമുഖത്തില്‍ മഞ്ജു പറഞ്ഞു.
‘ചെറുതായി മാത്രമേ ഇതിന് മുന്‍പ് ഞാന്‍ ആക്ഷന്‍ ചെയ്തിട്ടുള്ളൂ. പ്രതി പൂവന്കോഴിയിലൊക്കെ ഉള്ളതുപോലെ റിയലിസ്റ്റിക് ആയിട്ടുള്ള ആക്ഷന്‍ മാത്രമേ ചെയ്തിട്ടുള്ളൂ. തുനിവില്‍ തോക്ക് പിടിച്ചുള്ള സീനൊക്കെ ഉണ്ടായിരുന്നു. പക്ഷേ മുഴുവന്‍ സമയവും ആക്ഷന്‍ ചെയ്യുന്നത് ഈ സിനിമയിലായിരിക്കും.
ആക്ഷന്‍ സീന്‍ ഷൂട്ട് ചെയ്യുന്നതിന് കുറച്ചു ദിവസം മുന്‍പേ നമ്മള് റിഹേഴ്സല്‍ ചെയ്തിരുന്നു. പിന്നെ ശാരീരികമായും ഞാന്‍ മുന്‍പേ തയ്യാറെടുത്തിരുന്നു. അതും എന്നെ ഒരു തരത്തില്‍ നന്നായി സഹായിച്ചിട്ടുണ്ട്. സ്റ്റണ്ട് ചെയ്യുമ്പോള്‍ പലതരത്തിലുള്ള അപകടങ്ങളും ഉണ്ടായിട്ടുണ്ട് എന്നും താരം പറയുന്നു.
