latest news
രശ്മിക മന്ദാന വിവാഹത്തിന് ഒരുങ്ങാന്‍ വേണ്ടി എടുത്ത സമയം അറിയാം
രശ്മിക മന്ദാനയുടെയും വിജയ് ദേവരകൊണ്ടയുടെയും വിവാഹം കഴിഞ്ഞിട്ട് രണ്ട് മാസമാവാന്‍ പോകുന്നു. എന്നാല്‍ ഇതുവരെയും ആ വിവാഹത്തില്‍ പങ്കെടുത്തവരുടെ വിശേഷം പറച്ചിലുകള്‍ അവസാനിക്കുന്നില്ല. വളരെ സ്വകാര്യമായി നടന്ന വിവാഹമായതുകൊണ്ടു തന്നെ പങ്കെടുത്ത ഓരോരുത്തര്‍ക്കും ആ വിവാഹത്തിലെ ഓരോ അതിശയങ്ങളെ കുറിച്ചും പ്രത്യേകതകളെ കുറിച്ചും പറയാനുണ്ട്.
ഇപ്പോഴിതാ രശ്മിക മന്ദാനയുടെ ബ്രൈഡല്‍ മേക്കപ് ആര്‍ട്ടിസ്റ്റായ തന്‍വി ചെമ്പൂര്‍കര്‍ എത്ര നേരം എടുത്താണ് ആ മേക്കപ് പൂര്‍ത്തിയാക്കിയത് എന്ന് വെളിപ്പെടുത്തുന്നു. രശ്മികയെ സംബന്ധിച്ച് അമിതമായ മേക്കപ് ഇട്ടുകൊണ്ട് തന്റെ ലുക്ക് തന്നെ മാറ്റണം എന്ന ആഗ്രഹം ഉണ്ടായിരുന്നില്ല. വളരെ സിംപിളായിട്ട്, തന്റെ യഥാര്‍ത്ഥ മുഖവും ലുക്കും തന്നെയായിരിക്കണം, ക്ലീന്‍ ആയിരിക്കണം എന്നൊക്കെയായിരുന്നുവത്രെ നിബന്ധനകള്‍. അതോടൊപ്പം ട്രഡീഷണലും ആയിരിക്കണം.
നാച്വറലായി തോന്നണം, വളരെ ആര്‍ഭാടമായി മേക്കപ് ചെയ്യരുത് എന്നൊക്കെ പറഞ്ഞതുകൊണ്ടു തന്നെ വളരെ ചുരുങ്ങിയ സമയം മാത്രമേ മേക്കപ്പിനായി വേണ്ടി വന്നുള്ളൂ എന്നാണ് മേക്കപ് ആര്‍ട്ടിസ്റ്റ് പറയുന്നത്. അത് മാത്രമല്ല, വളരെ കുറഞ്ഞ സമയം മാത്രമേ വിവാഹത്തിനായി ഒരുങ്ങാന്‍ കിട്ടിയുള്ളൂ. ഓരോ കാര്യങ്ങളും ഷെഡ്യൂള്‍ ചെയ്തു വച്ചിരിക്കുകയായിരുന്നു. ഒരുപാട് ചടങ്ങുകള്‍ ഉള്ളതുകൊണ്ടു തന്നെ ടൈറ്റ് ഷെഡ്യൂളില്‍ മേക്കപ് തീര്‍ക്കുകയും വേണം.
മൊത്തം മേക്കപ്പിനും, ഹെയര്‍ സ്‌റ്റൈലിനും ആയി 90 മിനിറ്റ് നേരം മാത്രമേ എടുത്തുള്ളൂ എന്നാണ് മേക്കപ് ആര്‍ട്ടിസ്റ്റിന്റെ വെളിപ്പെടുത്തല്‍. എല്ലാം ഒരുപാട് തിരക്കോടെയാണ് നടക്കുന്നത്, ഒന്നിനും സമയമുണ്ടായിരുന്നില്ല, എന്നിട്ടും രശ്മിക മന്ദാനയുടെ മുഖത്ത് വളരെ അധികം സന്തോഷവും ആത്മവിശ്വാസവും ഉണ്ടായിരുന്നു. അതാണ് ആ ബ്രൈഡല്‍ ലുക്ക് ഇത്രയധികം മനോഹരമാവാനും, നാഷണല്‍ ലെവലില്‍ ശ്രദ്ധിക്കപ്പെടാനും കാരണം എന്നാണ് മേക്കപ് ആര്‍ട്ടിസ്റ്റ് പറയുന്നത്.
