Connect with us

Screenima

latest news

സമ്മര്‍ദ്ദം അനുഭവിക്കാന്‍ എനിക്ക് മടിയാണ്

മഞ്ജു വാര്യരുടെ ലുക്കില്‍ വന്ന മാറ്റം ആരാധകര്‍ക്കിടയില്‍ എപ്പോഴും ചര്‍ച്ചയാണ്. നാല്‍പതുകളിലുള്ള ഒരാള്‍ക്ക് എങ്ങനെ തന്റെ മുപ്പതുകളിലേക്കാളും ഭം?ഗിയായിരിക്കാന്‍ പറ്റുന്നു എന്നാണ് പലരുടെയും ചോദ്യം. എന്നാല്‍ പുറമേക്കുള്ള സൗന്ദര്യത്തിനപ്പുറം മനസിന്റെ സന്തോഷത്തിനാണ് താന്‍ പ്രാധാന്യം നല്‍കുന്നതെന്നാണ് മഞ്ജു പറയാറുള്ളത്. പുതിയ അഭിമുഖത്തില്‍ തന്റെ ജീവിത ശൈലിയില്‍ വന്ന മാറ്റത്തെക്കുറിച്ച് മഞ്ജു വാര്യര്‍ സംസാരിക്കുന്നുണ്ട്.

കഴിഞ്ഞ മൂന്ന് വര്‍ഷമായി ഞാന്‍ സ്‌ട്രെങ്ത് ട്രെയിനിം?ഗ് ചെയ്യുന്നുണ്ട്. ലൈഫ് സ്‌റ്റൈലില്‍ അങ്ങനെ വലിയ മാറ്റം വന്നിട്ടില്ല. എപ്പോഴും ബാലന്‍സ് ചെയ്തിരുന്നു. ആറ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങും. വര്‍ക്ക് കാരണം ചിലപ്പോള്‍ ഉറക്കം കറയും. സമ്മര്‍ദ്ദം കുറയ്ക്കാന്‍ മെഡിറ്റേഷനൊന്നുമില്ല. ഡിറ്റാച്ച് ചെയ്യും. സമ്മര്‍ദ്ദം അനുഭവിക്കാന്‍ എനിക്ക് മടിയാണ്. ഓവര്‍ തിങ്ക് ഇല്ല. അതിനാല്‍ ഡിറ്റാച്ച് ചെയ്യാന്‍ എളുപ്പമാണ്. ഭക്ഷണക്രമം ബാലന്‍സ് ചെയ്യാറുണ്ട്. പ്രോട്ടീനും ഫൈബറും കാര്‍ബുമെല്ലാമെടുക്കും. അതേക്കുറിച്ചെല്ലാം പൊതുവായ ഒരു അവബോധമുണ്ട്.

അത് മെയിന്റെയിന്‍ ചെയ്യും. യാത്രകള്‍ ചെയ്യുമ്പോള്‍ എല്ലാ തരം ഭക്ഷണങ്ങളും കഴിക്കും. മധുരം ഒഴിവാക്കാറുണ്ട്. ഷൂട്ട് ടൈമില്‍ ബ്ലാക്ക് കോഫിയും ബ്ലാക്ക് ടീയും ഇടയ്ക്കിടെ കുടിക്കും. ആദ്യം മധുരം ചേര്‍ത്താണ് കുടിച്ചിരുന്നത്. ഒരുപാട് കോഫി കുടിക്കുന്നുണ്ടെന്ന് മനസിലായപ്പോള്‍ ഷു?ഗര്‍ ഒഴിവാക്കാന്‍ തീരുമാനിച്ചു. അങ്ങനെ അത് ശീലമായെന്നും മഞ്ജു വാര്യര്‍ പറഞ്ഞു.

Continue Reading
To Top