Connect with us

Screenima

latest news

വാഴയ്ക്കു മൂന്നാം ഭാഗം വരുന്നു

വിപിൻ ദാസിന്റെ തിരക്കഥയിൽ സവിൻ എസ്.എ സംവിധാനം ചെയ്ത് തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന ‘വാഴ 2’ വിനു തുടർച്ച വരുന്നു. ‘വാഴ’ ഫ്രാഞ്ചൈസിയിലെ മൂന്നാം ഭാഗം നാളെ ഔദ്യോഗികമായി പ്രഖ്യാപിക്കും.

തിരക്കഥാകൃത്ത് വിപിൻ ദാസ് ആണ് വാഴയുടെ മൂന്നാം ഭാഗത്തിന്റെ സൂചന നൽകിയത്. ‘വാഴ വളരുന്നു, എല്ലാവരെയും നാളെ കാണാം’ എന്ന ക്യാപ്ഷനോടെ കൈയിൽ ‘മൂന്ന്’ എന്നുകാണിച്ചാണ് വിപിൻ ദാസ് സമൂഹമാധ്യമങ്ങളിൽ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

വാഴ 2 ബോക്‌സ്ഓഫീസിൽ 150 കോടി കടന്ന സന്തോഷത്തിനൊപ്പമാണ് മൂന്നാം ഭാഗത്തിന്റെ പ്രഖ്യാപനവും വരുന്നത്. ഇൻഫ്ളുവൻസർമാരായ ഹാഷിർ, അലൻ ബിൻ സിറാജ്, അജിൻ ജോയ്, വിനായക് വി എന്നിവരാണ് വാഴ 2 വിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Continue Reading
To Top