latest news
എന്റെ കഠിനാധ്വാനം കണ്ടാണ് സംവിധായകര്‍ എനിക്ക് അവസരം തന്നിരുന്നത്; ശില്‍പ്പ ഷെട്ടി
കഠിനാധ്വാനവും അര്‍പ്പണബോധവുമാണ് തനിക്ക് അവസരങ്ങള്‍ നേടി തന്നതെന്നാണ് ശില്പ ഷെട്ടി പറയുന്നു. നിര്‍മാതാക്കള്‍ക്ക് നഷ്ടമുണ്ടാകരുതെന്ന് മാത്രമാണ് താന്‍ ചിന്തിച്ചത്. അതിനായി കഠിധ്വാനിയായി. തന്റെ ആത്മാര്‍ത്ഥ കണ്ടാണ് പലരും സിനിമ നല്‍കിയതെന്നും താരം പറയുന്നു. പൊള്ളലേറ്റിട്ടും അഭിനയിച്ചതിന്റെ ഓര്‍മയും യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ ശില്പ പങ്കുവെക്കുന്നുണ്ട്.
എന്റെ കഠിനാധ്വാനം കണ്ടാണ് സംവിധായകര്‍ എനിക്ക് അവസരം തന്നിരുന്നത്. എന്ത് സാഹചര്യത്തിലും ഞാന്‍ ജോലിക്ക് എത്തുകയും അഭിനയിക്കുകയും ചെയ്യുമായിരുന്നു. എനിക്ക് എച്ച്എംഐ ലൈറ്റില്‍ നിന്നും പൊള്ളലേല്‍ക്കുക വരെ ഉണ്ടായിട്ടുണ്ട്. ഞാന്‍ ഫ്രെയിമില്‍ നിന്നും പുറത്തേക്ക് പോകുന്ന ഷോട്ടായിരുന്നു. അവിടെയൊരു ബേബി ലൈറ്റ് ഉണ്ടായിരുന്നത് ഞാന്‍ കണ്ടില്ല. എന്റെ പുറം അതില്‍ തട്ടി. പൊള്ളി തുടങ്ങിയത് വരെ ഞാന്‍ ഒന്നും അറിഞ്ഞിരുന്നില്ല” എന്നാണ് ശില്പ പറയുന്നത്.
പുറം പൊള്ളിയിട്ടും ഞാന്‍ അടുത്ത ദിവസവും സെറ്റിലെത്തി. അന്ന് തന്ന വസ്ത്രം എനിക്ക് ധരിക്കാന്‍ സാധിച്ചിരുന്നില്ല. പുറം പൊള്ളിയിരിക്കുകയാണ്. പകരം മുമ്പില്‍ മാത്രം ധരിച്ചു. ശേഷം അവരോട് പിന്‍വശത്ത് സ്റ്റിച്ച് ചെയ്ത് തരാന്‍ പറഞ്ഞു. സിപ്പ് ഇടാന്‍ പറ്റുമായിരുന്നില്ല. മറ്റാരും ഞാന്‍ കാരണം നഷ്ടം അനുഭവിക്കരുതെന്ന ചിന്ത കാരണമാണ് ഞാന്‍ അത്രയും കഠിനമായി അധ്വാനിച്ചത്” എന്നും ശില്പ ഷെട്ടി പറയുന്നു.
നീണ്ടൊരു ഇടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് തിരികെ വന്ന ശില്പ ഷെട്ടി ഒടുവിലായി അഭിനയിച്ചത് ഇന്ത്യന്‍ പൊലീസ് ഫോഴ്സ് എന്ന വെബ് സീരീസിലാണ്. കന്നഡ ചിത്രം കെഡി ദ ഡെവിളിലും ശില്പ അഭിനയിച്ചിരുന്നു. അഭിനയത്തിന് പുറമെ ബിസിനസ് രംഗത്തും ശില്പ ഷെട്ടി മികവ് തെളിയിച്ചിട്ടുണ്ട്.
