latest news
ട്രാഫിക് എന്റെ ഇമേജ് മാറ്റിയ സിനിമ; കുഞ്ചാക്കോ ബോബന്‍
തന്റെ ഇമേജ് മാറാന്‍ ഒരുപാട് സഹായിച്ച സിനിമകളിലൊന്നാണ് ട്രാഫിക് എന്ന് നടന്‍ കുഞ്ചാക്കോ ബോബന്‍. വളരെ പതുക്കെയാണ് തനിക്കൊരു ട്രാന്‍സ്ഫര്‍മേഷന്‍ നടന്നതെന്നും ചാക്കോച്ചന്‍ പറഞ്ഞു. ഒരു ദുരൂഹസാഹചര്യത്തില്‍ എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാ?ഗമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കുഞ്ചാക്കോ ബോബന്‍.
‘ഇടക്കാലത്ത് സിനിമയില്‍ നിന്ന് മാറി നിന്ന സമയത്താണ് പ്രേക്ഷകര്‍ എത്രത്തോളം സ്‌നേഹിച്ചിട്ടുണ്ടെന്നും സ്‌നേഹിക്കുന്നുണ്ടെന്നുമുള്ള തിരിച്ചറിവ് ഉണ്ടാകുന്നത്. തുടക്കകാലത്ത് സിനിമയെ സ്‌നേഹിക്കാതെ, ആ?ഗ്രഹിക്കാതെ വന്ന ഒരാളാണ് ഞാന്‍.
പ്രേക്ഷകര്‍ക്ക് എന്നോടുള്ള സ്‌നേഹം തിരിച്ചറിയുകയും അത് നല്ല സിനിമകളിലൂടെയും നല്ല കഥാപാത്രങ്ങളിലൂടെയും തിരിച്ചു കൊടുക്കണമെന്ന തിരിച്ചറിവിന്റെ പുറത്താണ് വ്യത്യസ്തമായ കഥാപാത്രങ്ങള്‍ക്ക് വേണ്ടിയുള്ള അന്വേഷണവും ശ്രമവും യാത്രയും തുടങ്ങുന്നത്. അഞ്ചാറ് വര്‍ഷമായിട്ട് ചെയ്യുന്ന വ്യത്യസ്തമാര്‍ന്ന സിനിമകളും കഥാപാത്രങ്ങളും കുറച്ചു കൂടി ആഘോഷിക്കപ്പെടുന്നുണ്ടെങ്കില്‍ അതിന് വേണ്ടിയുള്ള ശ്രമങ്ങള്‍ എത്രയോ വര്‍ഷം മുന്‍പ് തുടങ്ങിയതാണ്.
ചെറിയ കാരക്ടര്‍ റോളുകളിലൂടെ അല്ലെങ്കില്‍ ചെറിയ റോളുകളിലൂടെയാണെങ്കിലും. ട്രാഫിക്ക് ഒക്കെ എന്റെ ഇമേജ് മാറാന്‍ ഒരുപാട് സഹായിച്ച സിനിമയാണ്. അങ്ങനെ ഒരുപാട് സിനിമകളുണ്ട്. കുറേ നെ?ഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രങ്ങള്‍, ഹ്യൂമര്‍ ചെയ്യാതിരുന്ന ഞാന്‍ ഹ്യൂമര്‍ ചെയ്തിട്ടുണ്ട്. അതില്‍ ചിലതൊക്കെ പാളി പോയിട്ടുണ്ട് എന്നും താരം പറഞ്ഞു.
