latest news
അമ്മയെ നഷ്ടപ്പെട്ടത് ഉള്‍ക്കൊള്ളാനായില്ല
അമ്മ ശ്രീദേവി മരിക്കുമ്പോള്‍ ജാന്‍വി കപൂറിന് പ്രായം 20 ആണ്. മകളെ സിനിമാ അരങ്ങേറ്റത്തിന് ഒരുക്കുകയായിരുന്നു ശ്രീദേവി. അമ്മയുടെ വേര്‍പാട് തനിക്ക് ഇപ്പോഴും മറക്കാനാകാത്ത വേദനയാണെന്നാണ് ജാന്‍വി കപൂര്‍ പറയുന്നത്. രാജ് ഷമാനിയ്ക്ക് നല്കിയ അഭിമുഖത്തില്‍ അമ്മയെക്കുറിച്ച് വികാരഭരിതയായി സംസാരിക്കുന്നുണ്ട് ജാന്‍വി കപൂര്‍.
”ഞാന്‍ എന്റെ മനസിനകത്തെ കൊടുങ്കാറ്റില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്. ഞാന്‍ ആ വികാരവുമായി ഞാന്‍ പൊരുത്തപ്പെട്ടിട്ടില്ല. ആ ട്രോമയെ ഡീല്‍ ചെയ്തിട്ടില്ല. ഏറ്റവും വലിയ ട്രോമയാണ് അമ്മയെ നഷ്ടമായത്. പ്രത്യേകിച്ചും അമ്മയെ നഷ്ടമായ രീതി. ലോകം മുഴുവന്‍ കണ്ടു നില്‍ക്കുകയായിരുന്നു എല്ലാം” ജാന്‍വി പറയുന്നു.
ഞാന്‍ അമ്മയെ വല്ലാതെ ആശ്രയിച്ചിരുന്ന മകളാണ്. സ്വന്തമായി തീരുമാനങ്ങളെടുക്കുമായിരുന്നില്ല. എല്ലാത്തിനും ആശ്രയിച്ചത് അമ്മയെയാണ്. എന്ത് ധരിക്കണം? എന്ത് ചിന്തിക്കണം? എന്താണ് ശരി? എന്താണ് തെറ്റ്? എല്ലാം. പെട്ടെന്ന് സ്വന്തമായി തീരുമാനങ്ങളെടുക്കണം, ലോകം നമ്മളെ രണ്ടായി വലിച്ച് കീറുമ്പോള്‍, കുടുംബത്തിനെതിരെ ആരോപണങ്ങള്‍ വരുമ്പോള്‍, എളുപ്പമല്ല ഒന്നും. ചില തീരുമാനങ്ങള്‍ തെറ്റായിരുന്നു. എന്റെ ജീവിതത്തില്‍ യാതൊരു ആവശ്യവുമില്ലാത്തവര്ക്ക് ഞാന്‍ ഇടം നല്കി. അവര്‍ അത് മുതലാക്കി. എന്റെ ശാരീരികവും മാനസികവുമായ സുരക്ഷയെയാണ് ഞാന്‍ അതിലൂടെ പ്രയാസത്തിലാക്കിയത്” താരം പറയുന്നു.
”അമ്മയെ നഷ്ടമായതിന്ഞറെ വേദന ഇതുവരെ മറി കടന്നിട്ടില്ല. അവരെ പോലെ മറ്റൊരാളില്ല. അമ്മയുടെ തമാശകളും, എന്നേയും സഹോദരിയേയും അച്ഛനേയും ഇന്നത്തെ ഞങ്ങളാക്കിയതുമെല്ലാം മിസ് ചെയ്യുന്നുണ്ട്. എനിക്ക് ഒരു രക്ഷിതാവിനെ മാത്രമല്ല അന്ന് നഷ്ടമായത്. എന്റെ അച്ഛനേയും കൂടെയാണ് അന്ന് നഷ്ടമായത്. അമ്മ അടുത്തുണ്ടായിരുന്നപ്പോഴുള്ള അദ്ദേഹത്തിന്റെ പതിപ്പിനെ നഷ്ടമായി” ജാന്‍വി പറയുന്നു.
