Connect with us

Screenima

Urvashi

latest news

എനിക്കും ലാലേട്ടനും ഇടയില്‍ പ്രശ്‌നങ്ങളില്ല; ഉര്‍വശി

മലയാളികള്‍ക്ക് പ്രിയപ്പെട്ട താരങ്ങളാണ് ഉര്‍വശിയും മോഹന്‍ലാലും. ഭരതം, മിഥുനം, വിഷ്ണുലോകം, സ്ഫടികം, യോദ്ധ, പത്താമുദയം, സുഖമോ ദേവി തുടങ്ങീ നിരവധി ചിത്രങ്ങളില്‍ മോഹന്‍ലാല്‍- ഉര്‍വശി കോംബോ എത്തിയിട്ടുണ്ട്. അതില്‍ തന്നെ ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെട്ട ചിത്രങ്ങളായിരുന്നു മിഥുനവും സ്ഫടികവും.

1995 ല്‍ പുറത്തിറങ്ങിയ സ്ഫടികം ആയിരുന്നു ഇരുവരും ഒന്നിച്ചെത്തിയ അവസാന ചിത്രം. ഭദ്രന്‍ സംവിധാനം ചെയ്ത സ്ഫടികം ഇന്നും മലയാളത്തിലെ ക്ലാസ് ചിത്രങ്ങളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. സ്ഫടികത്തിന് ശേഷം ഇരുവരും ഒരുമിച്ച് സിനിമ ചെയ്യാത്ത എന്താണെന്ന് പ്രേക്ഷകര്‍ക്ക് കുറേ കാലങ്ങളായുള്ള സംശയമാണ്. ഇപ്പോഴിതാ അത്തരം ചോദ്യങ്ങള്‍ക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ഉര്‍വശി. താനും മോഹന്‍ലാലും തമ്മില്‍ പ്രശ്‌നങ്ങളൊന്നും തന്നെയില്ലെന്നും നല്ലൊരു സ്‌ക്രിപ്റ്റ് കിട്ടാത്തത് കൊണ്ടാണ് ഒരുമിച്ച് സിനിമ ചെയ്യാത്തതെന്നും ഉര്‍വശി പറയുന്നു.

‘ആരെങ്കിലും ഒരു നല്ല തിരക്കഥ കൊണ്ടുവരണം. അപ്പോഴാണ് എനിക്കും മോഹന്‍ലാലിനും ഒരുമിച്ച് അഭിനയിക്കാന്‍ കഴിയുക. കാരണം ഇപ്പോള്‍ മറ്റൊരു ഹീറോയിനൊപ്പം അഭിനയിക്കുന്നതുപോലെയല്ല. ഞാനും ലാലേട്ടനും ഒരുമിക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് ഒരു പ്രത്യേക പ്രതീക്ഷ ഉണ്ടാകും. അതില്‍ ഹ്യൂമറിന്റെ വലിയൊരു ഘടകമുണ്ടാകുമെന്ന് അവര്‍ കരുതും. ഒപൂര്‍ണ്ണമായും സീരിയസ് സിനിമയല്ല, മറിച്ച് തമാശയുള്ള കഥയായിരിക്കും അവര്‍ പ്രതീക്ഷിക്കുന്നത് അതാണ് ആ വ്യത്യാസം. എല്ലാ സംവിധായകരുടെയും മനസില്‍ ഇത്തരം ഒരു സിനിമ ചെയ്യാനുള്ള ആഗ്രഹമുണ്ട്. പല പുതിയ ഡയറക്ടര്‍മാരും എന്റെയടുത്ത് വന്ന് ‘ചേച്ചിയെയും ലാലേട്ടനെയും വെച്ച് ഒരു സിനിമ ചെയ്യണം’ എന്ന് പറയാറുണ്ട്. പക്ഷേ അവര്‍ക്കൊരു ടെന്‍ഷന്‍ ഉണ്ടാകും. ഞങ്ങള്‍ രണ്ടുപേരും മുമ്പ് ചെയ്ത സിനിമകളേക്കാള്‍ മെച്ചപ്പെട്ടതായിരിക്കണം എന്ന ടെന്‍ഷന്‍ ആണത്. അതാണ് പ്രധാന പ്രശ്‌നം. അല്ലാതെ ഞങ്ങള്‍ക്കിടയില്‍ യാതൊരു പ്രശ്‌നവും ഇല്ല.’ ഉര്‍വശി പറയുന്നു. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഉര്‍വശിയുടെ പ്രതികരണം.

Continue Reading
To Top