latest news
കുട്ടികള്‍ വേണ്ടെന്ന തീരുമാനത്തില്‍ ഹാപ്പിയാണ്
മലയാള സിനിമയ്ക്ക് നിരവധി കഥാപത്രങ്ങള്‍ സമ്മാനിച്ച നടിയാണ് ലെന. വര്‍ഷങ്ങളായി ആത്മീയ പാത കൂടി പിന്തുടരുന്ന ലെന ജീവിതത്തോടുള്ള തന്റെ കാഴ്ചപ്പാടുകളും ഉള്‍ക്കാഴ്ചകളും വ്യക്തമാക്കുന്ന The Autobiography of God എന്ന പുസ്തകം എഴുതിയിരുന്നു. ഇത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ചില വിഷയങ്ങളോടുള്ള നടിയുടെ തുറന്ന് പറച്ചിലുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. 2025 ലാണ് ലെന രണ്ടാമത് വിവാഹിതയായത്. പ്രശാന്ത് നായര്‍ എന്നാണ് ഭര്‍ത്താവിന്റെ പേര്. ഈ ജന്മത്തില് തനിക്ക് കുട്ടികള്‍ വേണ്ടെന്ന് വീണ്ടും പറയുകയാണ് ലെന. വനിതയ്ക്ക് നല്കിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.
‘കുട്ടികള്‍ വേണ്ട എന്ന തീരുമാനത്തില്‍ ഞാന്‍ വളരെ സന്തോഷവതിയാണ്. വളരെ ചെറിയ പ്രായത്തില്‍ തീരുമാനിച്ചതാണ്. ഒമ്പതിലോ പത്തിലോ പഠിക്കുമ്പോള്‍. അന്ന് അങ്ങനെയാെരു തീരുമാനം എടുക്കേണ്ട യാതൊരു കാര്യവുമില്ല. ആ സമയത്ത് അങ്ങനെ ഒരു ചിന്ത വന്നതാണ്. അമ്മ ആ കാലഘട്ടത്തില്‍ പെരിമെനോപോസിലൂടെ കടന്ന് പോകുകയാണ്. ഇത് മനസിലാകാത്തത് കൊണ്ട് ഞാനും ഇത് പോലൊരു പാരന്റ് അല്ലേ ആവുക, നമ്മളെക്കുറിച്ച് സ്വയം പഠിക്കണം എന്ന് അന്ന് ഞാന്‍ ചിന്തിച്ചു.
കുട്ടികളൊക്കെയായി അമ്മയായിരുന്നെങ്കില്‍ എനിക്ക് സ്പിരിച്വാലിറ്റിയില് ഇത്രയും സമയം ചെലവഴിക്കാനാകുമായിരുന്നില്ല. അല്ലെങ്കില്‍ ഇത്രയും വര്‍ഷം കരിയറിന് വേണ്ടി ഡെഡിക്കേറ്റ് ചെയ്യാന്‍ ഉണ്ടാകില്ല. പിന്നീട് ആ തീരുമാനത്തില്‍ തന്നെ നില്ക്കാന് കാരണം അതാണ്. തീരുമാനം മാറ്റണോ എന്നാലാേചിച്ചപ്പോള്‍ വേണ്ട, അത്മീയതിലും കരിയറിലും ശ്രദ്ധ കൊടുക്കാമെന്ന് തന്നെ ബോധ്യപ്പെട്ടു എന്നും താരം പറയുന്നു.
