latest news
വിവാഹ വാര്‍ഷികം ആഘോഷിച്ച് കുഞ്ചാക്കോ ബോബനും പ്രിയയും
മലയാളികളുടെ പ്രിയപ്പെട്ട നടന്മാരിലൊരാളാണ് കുഞ്ചാക്കോ ബോബന്. തന്റെ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ നടന് പങ്കുവയ്ക്കാറുണ്ട്. നടന്റെ ജീവിതപങ്കാളി പ്രിയയും മലയാളികള്‍ക്ക് സുപരിചിതയാണ്. ഒന്നായതിന്റെ 21-ാം വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ് കുഞ്ചാക്കോ ബോബനും പ്രിയയും.
വിവാഹവാര്‍ഷികത്തിന്റെ സന്തോഷം രണ്ട് പേരും സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. ഒരു വിവാഹ സാ??ഹചര്യത്തില്‍ എന്ന് കുറിച്ചു കൊണ്ടാണ് പ്രിയയ്ക്കൊപ്പമുള്ള ഏതാനും നിമിഷങ്ങള്‍ ചാക്കോച്ചന് പങ്കുവച്ചിരിക്കുന്നത്.
‘ഒരു വിവാഹ സാ??ഹചര്യത്തില്‍. 21 വര്‍ഷത്തെ ദാമ്പത്യത്തിന്റെ മിസ്റ്ററി, എന്നും നീ ആയിരിക്കുന്നതിന് നന്ദി… എന്റെ സ്വപ്നങ്ങളുടെ രാജ്ഞി, എന്റെ ഹൃദയത്തിന്റെ രാജ്ഞി, എന്റെ ജീവിതത്തിലെ രാജ്ഞി’- കുഞ്ചാക്കോ ബോബന് കുറിച്ചു.
വിവാഹദിനത്തിലെ ചിത്രങ്ങള്‍ക്കൊപ്പമാണ് പ്രിയ ചാക്കോച്ചന് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. ടൊവിനോ, രമേഷ് പിഷാരടി, മഞ്ജു വാര്യര്‍, വിനയ് ഫോര്‍ട്ട്, സൈജു കുറുപ്പ് തുടങ്ങി നിരവധി താരങ്ങളാണ് ഇരുവര്‍ക്കും വിവാഹവാര്‍ഷികാശംസകള്‍ നേര്‍ന്നിരിക്കുന്നത്.
