latest news
ഗര്‍ഭകാലം വേദനാജനകമായിരുന്നു; ദീപിക പദുക്കോണ്‍
ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും പേരന്റ്ഹുഡിലേക്ക് കടന്നിരിക്കുകയാണ്. 2024 സെപ്റ്റംബറിലായിരുന്നു മകള്‍ ജനിച്ചത്. ദുഅ എന്നാണ് മകള്‍ക്ക് പേരിട്ടത്. ഗര്‍ഭകാലവും പ്രസവവും അത്ര എളുപ്പമായിരുന്നില്ല തനിക്കെന്ന് ദീപിക വെളിപ്പെടുത്തിയിരുന്നു. മേരി ക്ലെയറുമായുള്ള അഭിമുഖത്തിലാണ് ദീപിക ഇതേക്കുറിച്ച് തുറന്നുപറഞ്ഞത്. ലാസ്റ്റ് ട്രൈമസ്റ്ററിലായിരുന്നു ബുദ്ധിമുട്ടുകള്‍. ഇപ്പോഴും വേദനയോടെയേ ആ കാലം ഓര്‍ക്കാനാവൂ. ബേബിയെ കൈയ്യിലെടുക്കുന്ന ആ നിമിഷമായിരുന്നു ഞങ്ങളുടെ മനസ് മുഴുവനും. അവളെ പുതിയ ലോകം കാണിക്കാനും, അവളോടൊപ്പമായി വളരാനുമായിരുന്നു ഞങ്ങള്‍ ആഗ്രഹിച്ചത്. ഞങ്ങളെന്താണോ അതാണ് അവളും.
സോഷ്യല്‍മീഡിയയില്‍ നിന്നും മകളെ മാറ്റിനിര്‍ത്തുന്നതിനെക്കുറിച്ച് നേരത്തെ തീരുമാനിച്ചതാണ്. സാധാരണക്കാരിയായി വളര്‍ത്താനാണ് ആഗ്രഹം. മാതാപിതാക്കളുടെ ഫെയിമോ, സെലിബ്രിറ്റി ലൈഫോ അവളുടെ വളര്‍ച്ചയ്ക്ക് വിഘാതമാവരുത് എന്നുണ്ട്. ഞാന്‍ പ്രൊഫഷണല്‍ ബാഡ്മിന്റണ്‍ പ്ലെയറാണ്, സെലിബ്രിറ്റിയാണ് എന്ന് പറഞ്ഞല്ല എന്റെ പിതാവ് എന്നെ വളര്‍ത്തിയത്. പേരന്റ് എന്നതിനായിരുന്നു അദ്ദേഹം പ്രാധാന്യം നല്‍കിയത്. അതിനാല്‍ തന്നെ എന്റെ കുട്ടിക്കാലം തികച്ചും നോര്‍മലായിരുന്നു. മകളുടേതും അങ്ങനെയാവണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത് എന്നുമാണ് താരം പറഞ്ഞത്.
