latest news
അഡ്ജസ്റ്റ് ചെയ്യുന്നത് നിര്‍ത്തൂ; തുറന്നടിച്ച് സാമന്ത
സിനിമാ മേഖലയില്‍ സ്ത്രീകള്‍ എല്ലാ കാര്യങ്ങള്‍ക്കും ഇരട്ടി പോരാടേണ്ടി വരുമെന്ന് നടി സാമന്ത. മറ്റുള്ളവരെ കംഫര്‍ട്ടബിള്‍ ആക്കാനായി സ്ത്രീകള്‍ ഒരുപാട് കാര്യങ്ങള്‍ അഡ്ജസ്റ്റ് ചെയ്യാറുണ്ടെന്നും സാമന്ത കൂട്ടിച്ചേര്‍ത്തു. ദ് ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യ സംഘടിപ്പിച്ച് ഒരു ഇവന്റില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടി.
‘നമ്മുടെ ഷെഡ്യൂളുകള്‍, അഭിപ്രായങ്ങള്‍, അഭിലാഷങ്ങള്‍ എല്ലാം നമ്മള് അഡ്ജസ്റ്റ് ചെയ്യുന്നു, അതുകൊണ്ട് നമ്മുടെ ചുറ്റുമുള്ളവര്‍ കംഫര്‍ട്ടബിള്‍ ആകുന്നു. നമ്മള് അത് വളരെ സന്തോഷത്തോടെയും നല്ല മനസോടെയും ചെയ്യും. പലപ്പോഴും അതൊരു ത്യാഗമായി പോലും നമ്മള് കണക്കാക്കാറില്ല.
ഒരേ കാര്യത്തിനായി സ്ത്രീകള്‍ പുരുഷന്മാരേക്കാള് പത്ത് മടങ്ങ് കൂടുതല്‍ ക്ഷമാപണം നടത്താറുണ്ടെന്ന് നിങ്ങള്‍ക്കറിയാമോ ?. ഒന്ന് സങ്കല്പിക്കൂ, പത്ത് മടങ്ങ് കൂടുതല്‍. അതുകൊണ്ടാണ് ഇന്ന് രാത്രി ഞാനിത് പറയുന്നത്. അഡ്ജസ്റ്റ് ചെയ്യുന്നത് നിര്‍ത്തൂ. ഇത് ശ്രദ്ധിക്കുന്നതു കൊണ്ടാണ് ഞാനേറ്റവും താഴ്മയോടെ ഇതേക്കുറിച്ച് പറയുന്നത് എന്നും താരം പറഞ്ഞു.
