Connect with us

Screenima

latest news

വേദന നിറഞ്ഞ ദിനങ്ങള്‍; കുറിപ്പുമായി താരം

ആശുപത്രിയില്‍ കഴിഞ്ഞ നാളുകളേക്കുറിച്ച് കുറിപ്പുമായി നടി റോഷ്‌ന ആന്‍ റോയ്. ആശുപത്രിവാസം ഒരിക്കലും സങ്കല്‍പ്പിക്കാന്‍ സാധിക്കാത്ത അനുഭവമാണ് നല്‍കിയതെന്നും വേദനയുടെ പുതിയ ലോകത്തേക്ക് കാലെടുത്ത് വച്ചെന്നും റോഷ്‌ന കുറിച്ചു. ”ആശുപത്രിയിലെ ഈ ദിവസങ്ങള്‍ എനിക്ക് ഒരിക്കലും സങ്കല്‍പ്പിക്കാത്ത ഒരു അനുഭവമാണ് നല്‍കിയത്. എന്നാല്‍ ഇത്തവണ ഞാന്‍ വേദനയുടെ തികച്ചും പുതിയൊരു ലോകത്തേക്ക് കാലെടുത്തു വച്ചു.

അത് എന്നെന്നേക്കുമായി നിലനില്‍ക്കുന്ന ഒന്നല്ല, പക്ഷേ കഴിഞ്ഞ രണ്ടോ മൂന്നോ മാസമായി ഇത് ഏറ്റവും കഠിനമായ ഒന്നായിരുന്നു… ഇത് വെറും ലളിതമായ വേദനയായിരുന്നില്ല – അത് ആഴമേറിയതും ക്ഷീണിപ്പിക്കുന്നതും ഓരോ ദിവസവും വെല്ലുവിളി നിറഞ്ഞതുമായിരുന്നു. പക്ഷേ ഞാന്‍ ഇത് എന്റെ രോഗശാന്തിക്കായി തിരഞ്ഞെടുത്തു.

എന്നെത്തന്നെ പരിപാലിക്കാനും ഈ യാത്രയിലൂടെ കടന്നുപോകാന്‍ എന്നെത്തന്നെ സ്‌നേഹിക്കാനും ഞാന്‍ തീരുമാനിച്ചു. എന്റെ ശരീരം സുഖം പ്രാപിക്കുന്നു, ഞാന്‍ സുഖം പ്രാപിക്കുന്നു. ഇത് ഒരു ഇടവേള മാത്രമാണ്, അവസാനമല്ല. ഞാന്‍ കൂടുതല്‍ ശക്തയായി തിരിച്ചുവരും.

സ്‌നേഹത്തിനും പ്രാര്‍ത്ഥനകള്‍ക്കും നന്ദി’. – ആശുപത്രിയില്‍ നിന്നുള്ള ചിത്രങ്ങള്‍ക്കൊപ്പം റോഷ്‌ന കുറിച്ചു. ആശുപത്രിയില്‍ തനിക്കൊപ്പം നിന്ന സുഹൃത്ത് അഖിലയെക്കുറിച്ചും നടി കുറിച്ചിട്ടുണ്ട്.

Continue Reading
To Top