latest news
അധിക്ഷേപ കമന്റിന് മറുപടിയുമായി മീനാക്ഷി
അമര്‍ അക്ബര്‍ അന്തോണി, ഒപ്പം എന്നീ സിനിമകളിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമായി മാറിയ ബാലനടിയാണ് മീനാക്ഷി. ചാനല്‍ അവതാരകയായും താരം തിളങ്ങിയിട്ടുണ്ട്. സിനിമയ്ക്കൊപ്പം തന്നെ ടോപ്പ് സിംഗര്‍ അടക്കമുള്ള റിയാലിറ്റി ഷോകളുടേയും അവതാരകയായും മീനാക്ഷി തിളങ്ങിയിരുന്നു
സോഷ്യല്‍ മീഡിയയിലും സജീവമായ മീനാക്ഷി തന്റെ രസകരമായ പോസ്റ്റുകളിലൂടെയും ആരാധകരുടെ കമന്റുകള്‍ക്ക് നല്കുന്ന മറുപടികളിലൂടെയും പലപ്പോഴും വൈറലായിട്ടുണ്ട്.
ഇപ്പോഴിതാ തന്റെ പുതിയ പോസ്റ്റിന് താഴെക കമന്റുമായി എത്തുന്നവര്‍ക്ക് മറുപടി നല്‍കുകയാണ് മീനാക്ഷി. കറുത്ത പൂച്ചയോടൊപ്പമുള്ള ചിത്രമാണ് മീനാക്ഷി പങ്കുവച്ചത്. സൈബര്‍ ആക്രമണങ്ങള്‍ ഓര്‍മപ്പെടുത്തിക്കൊണ്ട് ബ്ലാക്ക് ക്യാറ്റ് സെക്യൂരിറ്റി ഒരുക്കി എന്ന ക്യാപ്ഷനോടെയാണ് മീനാക്ഷിയുടെ പോസ്റ്റ്. പിന്നാലെയാണ് ചിലര്‍ കമന്റില്‍ പരിഹാസവും അധിക്ഷേപവുമായെത്തിയത്. ‘ഗ്യാസിന്റ അസുഖം കുറവ് ഉണ്ടോ’ എന്നായിരുന്നു ഒരാളുടെ കമന്റ്. പിന്നാലെ ഇയാള്‍ക്ക് മീനാക്ഷി കൃത്യമായ മറുപടിയും നല്കി. ‘താങ്കള്‍ സ്ഥിരം കഴിക്കുന്ന രണ്ട് മരുന്നുകള്‍ കഴിഞ്ഞ തവണ പറഞ്ഞാരുന്നല്ലോ. ഞാന്‍ അതു വാങ്ങാന്‍ ചെന്നപ്പോ, മെഡിക്കല്‍ സ്റ്റോറുകാരന് ചിരിക്കുന്നു ചോദിച്ചപ്പോ ഒന്ന് മെന്റലിന്റേയാന്ന്. ശ്ശൊ ഗ്യാസ് പ്രവീണേട്ടന് ശ്ശൊ മാറിപ്പോയി, ദാസ് പ്രവീണേട്ടന് എനിക്കാ ഗ്യാസിന്റ മരുന്ന് മാത്രം പറഞ്ഞു തന്നാ പോരാരുന്നോ’ എ്ന്നായിരുന്നു മീനാക്ഷിയുടെ മറുപടി.
