latest news
എനിക്ക് ഇംഗ്ലീഷ് അറിയില്ല; സ്വാസിക
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സ്വാസിക. താരത്തിന്റെ ചതുരം എന്ന ചിത്രം വലിയ വിജയം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തില്‍ മികച്ച ഒരു വേഷം നല്ല രീതിയില്‍ ചെയ്യാന്‍ സ്വാസികയ്ക്ക് സാധിച്ചിട്ടുണ്ട്.
ടെലിവിഷനിലും ഏറെ സജീവമാണ് താരം. സീത എന്ന സീരിയലില്‍ നല്ല പ്രകടനം കാഴ്ചവെച്ചിരുന്നു. കൂടാതെ അമൃത ടിവിയിലെ റെഡ് കാര്‍പ്പറ്റ് എന്ന പരിപാടിയുടെ അവതാരക കൂടിയാണ് സ്വാസിക. സീരിയല്‍ താരം പ്രേമിനെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്.
ഇംഗ്ലീഷിന്റെ പേരില്‍ കളിയാക്കുന്നവര്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് താരം ഇപ്പോള്‍. പശ്ചിമേഷ്യയിലെ പ്രതിസന്ധികള്‍ക്കിടെ കഴിഞ്ഞ ദിവസമാണ് സ്വാസിക അബുദാബിയില്‍ നിന്നും തിരിച്ചെത്തിയത്. അബുദാബിയില്‍ കുടുങ്ങിപ്പോയ സാഹചര്യത്തെക്കുറിച്ച് നാട്ടിലെത്തിയപ്പോള്‍ മാധ്യമങ്ങളോട് സ്വാസിക പങ്കുവച്ചിരുന്നു. ഇംഗ്ലീഷ് മാധ്യമങ്ങളുടെ ചോദ്യത്തിന് ഇംഗ്ലീഷില്‍ തന്നെയാണ് സ്വാസിക മറുപടി നല്‍കിയത്. നിരവധിപ്പേര്‍ ഇതിന്റെ പേരില്‍ താരത്തെ പരിഹസിച്ചു. ഞാന്‍ ഇംഗ്ലീഷ് അറിയില്ല എന്ന് എല്ലാ ഇന്റര്‍വ്യുവിലും പറയാറുണ്ട്. ഇത് അവര്‍ ഇംഗ്ലീഷ് പറയാന്‍ പറഞ്ഞു, ഞാന്‍ പറഞ്ഞു എനിക്ക് പറ്റുന്നത് പോലെ. പിന്നെ കളിയാക്കാന്‍ ഉള്ള സ്വാതന്ത്ര്യം നിങ്ങള്‍ക്ക് ഉണ്ട്. ഞാനത് അംഗീകരിക്കുന്നു’ എന്നാണ് സ്വാസികയുടെ പ്രതികരണം. പിന്നിലെ സ്വാസികയെ പിന്തുണച്ചും ആരാധകരെത്തി.
