latest news
27 വര്‍ഷം മിഠായി പോലെ കഴിച്ചത് തെറ്റായ ഗുളിക
27 വര്‍ഷമായി പിന്തുടര്‍ന്നിരുന്ന തെറ്റായ ശീലങ്ങള്‍ കാരണം നേരിടേണ്ടി വന്ന ആരോഗ്യപ്രശനങ്ങളെക്കുറിച്ചും സംസാരിക്കുന്നുണ്ട് ദേവി അജിത്ത്. ‘ദി കാര്‍ ഉണ്ടാക്കിയ കടം ഞാനും എന്റെ വീട്ടുകാരും അജിത്തിന്റെ വീട്ടുകാരും ചേര്‍ന്നാണ് തീര്‍ത്തത്. പൈസ പോയെന്നത് മാത്രമല്ല, എന്റെ ജീവിതം ആകെ മാറി. മാനസികമായി ബാധിച്ചു. അജിയുടെ മൃതദേഹം പോലും ഞാന്‍ കണ്ടിട്ടില്ല. ഷോക്കിലായിരുന്നു. ഒന്നര മാസം കിടപ്പിലുമായിരുന്നു. ഞാന്‍ ഒന്നും അറിഞ്ഞിട്ടില്ല. അജിയുടെ മരണ ശേഷം അവതാരകയായി. പിന്നീട് അഭിനയിക്കുകയും ചെയ്തു. അന്നും വിമര്‍ശനം കേട്ടു. വെള്ള സാരിയൊക്കെ ഉടുത്ത് നടക്കേണ്ടതല്ലേ? ഭര്‍ത്താവ് മരിക്കാന്‍ കാത്തിരിക്കുകയായിരുന്നോ? തുടങ്ങി ഒരുപാട് ചോദ്യങ്ങള്‍ കേള്‍ക്കേണ്ടി വന്നു.
എനിക്ക് അന്ന് 24 വയസാണ്. അതൊന്നും ഉള്ളിലേക്ക് എടുക്കുന്ന ആളല്ല. അക്കാലത്ത് ആളുകള്‍ എന്നെക്കുറിച്ച് എന്തൊക്കയോ നെഗറ്റീവ് പറയുമായിരുന്നു. അജിയുടെ മരണ ശേഷം എനിക്ക് ഹിസ്റ്റീരിയ പോലൊരു അവസ്ഥ വന്നിരുന്നു. അതിന്റെ ചികിത്സയും നടന്നിരുന്നു. ഭയങ്കരമായി വയലന്റാകും. ഇറങ്ങിയോടും. അന്ന് കുഞ്ഞിന് മൂന്നര വയസ് മാത്രമാണ്. ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ച ശേഷമാണ് വീണ്ടും അഭിനയിച്ച് തുടങ്ങിയത്. അല്ലായിരുന്നുവെങ്കില്‍ മാനസിക രോഗിയായി പോയേനെ.
24 വയസ് മുതല്‍ അറിയാതെ കഴിച്ചുപോയ ചില മരുന്നുകളുണ്ട്. ഹിസ്റ്റീരിയ വന്നപ്പോള്‍ സൈക്കാട്രിക് മരുന്നുകള്‍ അല്ല ഞാന്‍ എടുത്തിരുന്നത്. രണ്ട് വര്‍ഷം മുമ്പ് സീഷര്‍ വന്നു. സംസാരിച്ചു കൊണ്ടിരിക്കെയാണ് വരുന്നത്. ഫിസിക്കലി എനിക്ക് പ്രശ്നമൊന്നും ഉണ്ടായിരുന്നില്ല. പക്ഷെ 24 വയസ് മുതല്‍ ഞാന്‍ കഴിച്ചിരുന്ന മരുന്നുകളെല്ലാം തെറ്റായിരുന്നു എന്നാണ് താരം പറയുന്നത്.
