Gossips
The Kerala Story 2: കാണാൻ ആളില്ല, ‘വിദ്വേഷ സ്റ്റോറി’യെ നിഷ്കരുണം തള്ളി മലയാളികൾ; പലയിടത്തും ഷോ ഇല്ല
Published on
The Kerala Story 2 Box office: കേരള ബോക്സ്ഓഫീസിൽ തകർന്നടിഞ്ഞ് ദി കേരള സ്റ്റോറി 2. അവധി ദിനമായിട്ടും കേരളത്തിൽ സിനിമയ്ക്കു പ്രേക്ഷകർ കയറുന്നില്ല. വിദ്വേഷം പ്രചരിപ്പിക്കുന്ന സിനിമയെ മലയാളികൾ ഒന്നടങ്കം തള്ളിക്കളയുന്ന കാഴ്ചയാണ് ബോക്സ്ഓഫീസിൽ കാണുന്നത്.
ഇന്ത്യൻ ബോക്സ്ഓഫീസിൽ ശനിയാഴ്ചയും ഞായറാഴ്ചയും രണ്ടരകോടിക്ക് അടുത്ത് നേടിയെങ്കിലും കേരള ബോക്സ്ഓഫീസിൽ നിന്ന് അരക്കോടിയിലും താഴെയാണ് കളക്ഷൻ.
കോഴിക്കോട് റീഗൽ തിയറ്ററിൽ കേരള സ്റ്റോറി 2 വിന്റെ പ്രദർശനം റദ്ദാക്കി. സിനിമ കാണാൻ ആകെ രണ്ട് പേരാണ് ടിക്കറ്റെടുത്തത്. ഇതേ തുടർന്നാണ് ഷോ റദ്ദാക്കേണ്ടിവന്നത്.
