Connect with us

Screenima

Uncategorized

ആദ്യ വിവാഹത്തിന് ശേഷം വേറെ ഒരാളെ വിശ്വസിക്കാന്‍ കഴിയുമെന്ന് കരുതിയില്ല;സാമന്ത

തെന്നിന്ത്യന്‍ താര സുന്ദരികളില്‍ അഭിനയ മികവുകൊണ്ടും സൗന്ദര്യത്തിലും ഇന്ന് മുന്‍നിരയില്‍ നില്‍ക്കുന്ന താരമാണ് സാമന്ത. തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി തെന്നിന്ത്യന്‍ സിനിമ വ്യവസായത്തിലെ ഒഴിച്ചുകൂടാനാകാത്ത സാനിധ്യമായി അവര്‍ മാറി കഴിഞ്ഞു.

നടന്‍ നാഗ ചൈതന്യയുമായുള്ള വിവാഹമോചനം കഴിഞ്ഞ് നാല് വര്‍ഷം പിന്നിടുമ്പോഴാണ് സാമന്തയും സംവിധായകന്‍ രാജ് നിദിമൊരുവും വിവാഹിതരായത്. നാഗ ചൈതന്യയുമായി പിരിഞ്ഞ ശേഷം വീണ്ടും വേറെ ഒരാളെ വിശ്വസിക്കാന്‍ കഴിയുമെന്ന് താന്‍ കരുതിയിലെന്ന പറയുകയാണ് സാമന്ത. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 1-ന് ആയിരുന്നു വീണ്ടും സാമന്ത വിവാഹിതയായത്. തന്റെ ജീവിതത്തിലെ മാറ്റങ്ങളെക്കുറിച്ച് വോഗ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സാമന്ത പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

‘കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ എന്നെ സംബന്ധിച്ചിടത്തോളം വലിയ മാറ്റങ്ങളുടേതായിരുന്നു. പൊതുമധ്യത്തില്‍ നില്‍ക്കുമ്പോള്‍ എപ്പോഴും ഒരു ഭയമുണ്ടാകും അപമാനിക്കപ്പെടുമോ, ട്രോള്‍ ചെയ്യപ്പെടുമോ എന്നൊക്കെ. നമ്മുടെ പതനം എല്ലാവരും കാണുന്നുണ്ടല്ലോ എന്ന പേടിയില്‍ എപ്പോഴും പ്രതിരോധത്തിലായിരിക്കും നമ്മള്‍. വിവാഹമോചനത്തിന് ശേഷം ഞാന്‍ പൂര്‍ണ്ണമായും ഉള്‍വലിഞ്ഞു. ഇനി മറ്റൊരാളെ വിശ്വസിക്കാന്‍ കഴിയുമെന്ന് ഞാന്‍ കരുതിയതല്ല. എന്നാല്‍ രാജില്‍ നിന്നുള്ള സ്‌നേഹവും സൗഹൃദവും സ്വീകരിക്കാന്‍ പാകത്തില്‍ ഞാന്‍ എന്നെത്തന്നെ പാകപ്പെടുത്തി. രാജിനൊപ്പമുള്ള ഈ ബന്ധം എന്നെ കൂടുതല്‍ നല്ലൊരു മനുഷ്യനാക്കി മാറ്റി എന്നും താരം പറയുന്നു.

Continue Reading
To Top