Gossips
പ്രീ റിലീസ് ഇവന്റ് ക്ലിക്കായി; കളങ്കാവല്‍ റിലീസിനു മുന്‍പ് എത്ര നേടിയെന്നോ?
Published on
മമ്മൂട്ടി ചിത്രം ‘കളങ്കാവല്‍’ നാളെ (ഡിസംബര്‍ അഞ്ച്) തിയറ്ററുകളിലെത്തുകയാണ്. മമ്മൂട്ടി കമ്പനി നിര്‍മിച്ചിരിക്കുന്ന ഏഴാമത്തെ ചിത്രമായ കളങ്കാവല്‍ നവാഗതനായ ജിതിന്‍ കെ ജോസ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ പ്രീ സെയില്‍ മികച്ച രീതിയില്‍ മുന്നോട്ടു പോകുന്നു.
പ്രീ റിലീസ് ഇവന്റ് ക്ലിക്കായതോടെ ചിത്രത്തിനു ഡിമാന്‍ഡ് വര്‍ധിച്ചിരിക്കുകയാണ്. പ്രീ സെയില്‍ ഇതുവരെ 2.31 കോടിയായി. ഫൈനല്‍ പ്രീ സെയിലില്‍ മോഹന്‍ലാല്‍ ചിത്രം ‘തുടരും’ മറികടക്കാനാണ് സാധ്യത. തുടരും ഫൈനല്‍ പ്രീ സെയില്‍ 3.74 കോടിയാണ്.
ആദ്യ ഷോയ്ക്കു ശേഷം മികച്ച പ്രതികരണങ്ങള്‍ ലഭിച്ചാല്‍ കളങ്കാവല്‍ വേള്‍ഡ് വൈഡായി 10 കോടിക്കു മുകളില്‍ ഒന്നാം ദിനം കളക്ട് ചെയ്‌തേക്കും. മലയാളത്തിനു പുറമേ തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന എന്നിവിടങ്ങളിലെ പ്രതികരണങ്ങളും ബോക്‌സ്ഓഫീസില്‍ നിര്‍ണായകമാകും.
