latest news
ഒരാഴ്ചയോളം ഇറച്ചി വെട്ടി പഠിച്ചു; ഹണി പറയുന്നു
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഹണി റോസ്. വിനയന്‍ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന ഹണി ‘മുതല്‍ കനവ്’ എന്ന സിനിമയിലൂടെയാണ് തമിഴിലും അരങ്ങേറ്റം കുറിക്കുന്നത്. മലയാളത്തില്‍ ട്രിവാന്‍ഡ്രം ലോഡ്ജ്, ഹോട്ടല്‍ കാലിഫോര്‍ണിയ തുടങ്ങിയ സിനിമകളിലെ പ്രകടനം ഏറെ ശ്രദ്ധ നേടി.
മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള താരം സമൂഹ മാധ്യമങ്ങളിലും സജീവമാണ്.
ഇപ്പോള്‍ തന്റെ പുതിയ സിനിമയിലെ കഥാപാത്രത്തെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. 20 വര്‍ഷത്തെ സിനിമ ജീവിതത്തില്‍ ആദ്യമായാണ് മുഖ്യകഥാപാത്രമായി വേഷമിടുന്നത്. അതു ശക്തമായ കഥാപാത്രമാണെന്നതില്‍ സന്തോഷിക്കുന്നു. സിനിമയ്ക്കു വേണ്ടി ഒരാഴ്ചയോളം ഇറച്ചി വെട്ടി പഠിച്ചു. കഠിനാധ്വാനം നിറഞ്ഞ പേടിപ്പെടുത്തുന്ന കഥാപാത്രമാണെങ്കിലും തന്മയത്വത്തോടെ ചെയ്യാന്‍ സാധിച്ചു’.- ഹണി പറഞ്ഞു.
