latest news
അമ്മുവിനോട് ഏറ്റവും കൂടുതല്‍ വഴക്കിട്ടത് ഞാന്‍; ദിയ കൃഷ്ണ
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ കൃഷ്ണ. ആരാധകര്‍ക്കായി എന്നും തന്റെ ചിത്രങ്ങളും വീഡിയോയും എല്ലാം താരം പങ്കുവെക്കാറുമുണ്ട്.
നടന്‍ കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകളാണ് ദിയ. അഹാനയാണ് ദിയയുടെ മൂത്ത സഹോദരി. മികച്ചൊരു മോഡലും ഡാന്‍സറും കൂടിയാണ് ദിയ. സോഷ്യല്‍ മീഡിയ ഇന്‍ഫല്‍വന്‍സര്‍ കൂടിയാണ് ദിയ.
ഇപ്പോള്‍ അഹാനയെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. വീട്ടില്‍ അമ്മുവുമായി ഏറ്റവും കൂടുതല്‍ അടിയുണ്ടാക്കിയിട്ടുള്ളത് ഞാനാണ്. ഇപ്പോഴും അടിയുണ്ടാക്കുന്നതും ഞാന്‍ തന്നെയാണ്. എന്തോ വല്ലാത്ത ബോണ്ടിം?ഗ് ഉണ്ട്. ജനിച്ച് വീണപ്പോള്‍ തന്നെ കുട കൊണ്ട് തലയ്ക്കടിച്ച് കൊണ്ടായിരിക്കും. അമ്മു എന്നെയാണ് അടിച്ചത്. എനിക്ക് തോന്നുന്നു അമ്മുവിന് അറ്റന്‍ഷന്‍ പെട്ടെന്ന് കിട്ടാതായതിന്റെ വിഷമം ആണെന്ന് തോന്നുന്നു. കാരണം വീട്ടിലെ സ്റ്റാര്‍ ആയിരുന്നു. എന്റെ വീട് അപ്പൂന്റെയും എന്ന സിനിമയിലേത് പോലെ. ആ സിനിമയില്‍ മരുന്നടിച്ചു. ഇവിടെ കുട കൊണ്ട് അടിച്ചു. പക്ഷെ അമ്മുവിനെ ജുവനൈല്‍ ഹോമില്‍ കൊണ്ട് പോയില്ലെന്നും ദിയ കൃഷ്ണ ചിരിയോടെ പറഞ്ഞു.
