latest news
മനസമാധാനവും സ്‌നേഹവും ബന്ധങ്ങളും എല്ലാമുണ്ട്; ബാല
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍ രോഗത്തെ തുടര്‍ന്ന് താരം കുറച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്നു ബാല. ഒടുവില്‍ കരള്‍ മാറ്റ ശസ്ത്രക്രിയ നടത്തി.അമൃത സുരേഷാണ് താരത്തിന്റെ ആദ്യ ഭാര്യ. പിന്നീട് എലിസബത്തിനെ വിവാഹം ചെയ്തു. എന്നാല്‍ കുറച്ച് നാളുകള്‍ക്ക് മുമ്പ് എലിസബത്തും തന്റെ കൂടെ ഇല്ലെന്ന് ബാല വ്യക്തമാക്കിയിരുന്നു.
ഇയടുത്താണ് താരം വീണ്ടും വിവാഹിതനായത്. ബന്ധുകൂടിയായ കോകിലയെയാണ് താരം വിവാഹം ചെയ്തത്. ഈയടുത്താണ് താരവും ഭാര്യയും ചേര്‍ന്ന് ഒരു യൂട്യൂബ് ചാനല്‍ ആരംഭിച്ചത്.
ഇപ്പോഴിതാ തന്റെ ഫോളോവേഴ്‌സിന് ദീപാവലി ആശംസിച്ച് നടന്‍ പങ്കുവെച്ച വീഡിയോയാണ് വൈറലാകുന്നത്. മനസമാധാനവും സ്‌നേഹവും നിറഞ്ഞ ടെന്‍ഷന്‍ ഇല്ലാത്ത ദീപാവലിയാണ് ഇത്തവണത്തേതെന്ന് ബാല പറയുന്നു. എല്ലാവര്‍ക്കും ഹാപ്പി ദീപാവലി. ഞാന്‍ ധരിച്ചിരിക്കുന്ന വേഷ്ടിയും ഷര്‍ട്ടും കോകിലയുടെ ഫാമിലി തന്നതാണ്. ശരിക്കും പറഞ്ഞാല്‍ ഈ ദീപാവലിയാണ് ടെന്‍ഷന്‍ ഇല്ലാത്ത ദീപാവലി. കഴിഞ്ഞ ദീപാവലിക്ക് കുറച്ച് പ്രശ്‌നങ്ങള്‍ ജീവിതത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. മനസമാധാനവും സ്‌നേഹവും ബന്ധങ്ങളും എല്ലാമുണ്ട്. സ്വീറ്റ്‌സും പലഹാരങ്ങളും പൊട്ടാസും എല്ലാമായി ചെന്നൈയിലാണ് ഇത്തവണ ദീപാവലി ആഘോഷിക്കുന്നത്. പിന്നെ വേറൊരു വിശേഷം കൂടിയുണ്ട്. രണ്ട് ദിവസം കൂടി കഴിഞ്ഞാല്‍ ആ സര്‍പ്രൈസ് നിങ്ങളെ അറിയിക്കും എന്നും താരം പറയുന്നു.
