latest news
അനുമോള്‍ ബിഗ് ബോസില്‍ എത്തിയത് കടം വീട്ടാന്‍
സ്റ്റാര്‍മാജിക്ക് എന്ന റിയാലിറ്റി ഷോയിലൂടെ വൈറലായ താരമാണ് അനുമോള്‍. പലപ്പോഴും വലിയ രീതിയിലുള്ള ട്രോളും താരത്തിന് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. സീരിയലിലും നല്ല വേഷങ്ങള്‍ ചെയ്യാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.
സ്റ്റാര്‍ മാജിക്കില്‍ ്അനുമോളിന്റെയും തങ്കച്ചന്റെയും കോമ്പോ വളരെ ഹിറ്റായിരുന്നു. ഇതോടെ ഇരുവരും വിവാഹം കഴിക്കാന്‍ പോകുന്നു എന്ന വാര്‍ത്ത പോലും വന്നു.

ഇപ്പോള്‍ ബിഗ് ബോസ് മത്സരാര്‍ത്ഥിയാണ് താരം. ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യം ഇല്ലാത്ത ആളായിരുന്നു അനുമോള്‍. സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം മാത്രമാണ് അനുമോള്‍ ബിഗ് ബോസിലേക്ക് പോയത്. ഒരു വര്‍ഷമായി സ്റ്റാര്‍ മാജിക് ഇല്ല. ആള്‍ക്ക് മറ്റ് വലിയ പരിപാടികളില്ല. വളരെ ചെറിയ തുകയ്ക്ക് ഉദ്ഘാടനങ്ങള്‍ക്ക് പോകുന്ന ആളാണ്. അല്ലാതെ വേറെ ഒരു രീതിയിലുളള പ്രൊജക്ട്സും ഇല്ല. കാശിന്റെ പ്രശ്നങ്ങള്‍ ഉണ്ട്. 35 ലക്ഷം രൂപ കടവും ലോണും ഉളള ആളാണ്. 100 ദിവസം നിന്ന് കഴിഞ്ഞാല്‍ കടങ്ങള്‍ വീട്ടാന്‍ സാധിക്കും എന്നത് കൊണ്ട് മാത്രമാണ് പോയത് എന്നുമാണ് റിപ്പോര്‍ട്ട്.
