latest news
അന്ന് നടത്തിയ പരാമര്‍ശത്തിന് അച്ഛന്‍ ലാല്‍ സാറിനോട് ക്ഷമ ചോദിച്ചു; ധ്യാന്‍
ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ശ്രീനിവാസന്റേത്. അച്ഛന്റെ പാത പിന്തുടര്‍ന്ന് മക്കളാണ് വിനീതും ധ്യാനും സിനിമാ രംഗത്ത് സജീവമാണ്. ശ്രീനിവാസനെപ്പോലെ തന്നെ സകലകലാവല്ലഭനാണ് വിനീത്. ഗായകന്‍, നടന്‍, സംവിധായകന്‍ എന്നീ നിലകളില്‍ എല്ലാം താരം കഴിവ് തെളിയിച്ച് കഴിഞ്ഞു.
ധ്യാന്‍ ശ്രീനിവാസനും ഒട്ടും മോശക്കാരനല്ല. ധ്യാനിന്റെ ഇന്റര്‍വ്യൂകളെല്ലാം വലിയ ഹിറ്റാകാറുണ്ട്. വലിയ രീതിയിലുള്ള പിന്തുണയാണ് ധ്യാനിന്റെ എല്ലാ ഇന്റര്‍വ്യൂകള്‍ക്കും കിട്ടാറ്. എല്ലാ കാര്യങ്ങളും ഒട്ടും മടികൂടാതെ ആരാധകര്‍ക്ക് മുന്നില്‍ തുറന്ന് പറയുന്ന പ്രകൃതമാണ് ധ്യാനിന്റേത്.
മോഹന്‍ലാലിന്റെ ലെഫ്റ്റനന്റ് കേണല്‍ പദവിയെ പരിഹസിച്ച് ശ്രീനിവാസന്‍ പദ്മശ്രീ ഡോ. സരോജ് കുമാര്‍ സിനിമ ചെയ്തിരുന്നു. അന്ന് നടത്തിയ പരാമര്‍ശങ്ങളില്‍ മോഹന്‍ലാലിനോട് അടുത്തിടെ ശ്രീനിവാസന്‍ ക്ഷമ ചോ?ദിച്ചുവെന്ന് വെളിപ്പെടുത്തുകയാണ് ഇപ്പോള്‍ ധ്യാന്‍ ശ്രീനിവാസന്‍. ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ധ്യാന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. മോഹന്‍ലാല്‍ എന്ന നടനെ സെലിബ്രേറ്റ് ചെയ്യുന്നത് പോലെ അദ്ദേഹത്തിലെ മനുഷ്യനെ ആളുകള്‍ സെലിബ്രേറ്റ് ചെയ്യുന്നില്ലെന്നും കണ്ട് പഠിക്കാന്‍ നല്ല ഒരുപാട് ഗുണങ്ങള്‍ ഉള്ള വ്യക്തിയാണെന്നും ധ്യാന്‍ പറയുന്നു. മോഹന്‍ലാല്‍ എന്ന നടനപ്പുറം മോഹന്‍ലാല്‍ എന്ന മനുഷ്യനെ എന്തുകൊണ്ട് ആള്‍ക്കാര്‍ സെലിബ്രേറ്റ് ചെയ്യുന്നില്ല. മോഹന്‍ലാല്‍ എന്ന നടനെപ്പോലെയോ കലാകാരനെപ്പോലെയോ നമുക്ക് ഒരിക്കലും ആവാന്‍ കഴിയില്ല. പക്ഷെ ഒന്ന് ശ്രമിച്ചാല്‍ മോഹന്‍ലാലിനെപ്പോലെ ഒരു മനുഷ്യനാകാന്‍ നമുക്കൊക്കെ പറ്റും. അത് എനിക്കുണ്ടായ ചിന്തയാണ്. ഒരു ഇന്റര്‍വ്യൂവില്‍ അച്ഛന്‍ അദ്ദേഹത്തെ കുറിച്ച് ചില കാര്യങ്ങള്‍ പറഞ്ഞ് കുറ്റപ്പെടുത്തി കുത്തുവാക്കുകള്‍ പറഞ്ഞു. അതിനെ എതിര്‍ത്ത് മറ്റൊരു അഭിമുഖത്തില്‍ ഞാന്‍ സംസാരിക്കുകയും മറുപടി കൊടുക്കുകയും എല്ലാം ചെയ്തിരുന്നു.
