latest news
എന്നെ തെറിഞ്ഞാലും കുഴപ്പമില്ല; ദീപിക പദുക്കോണ്‍
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല വേദികളിലും മനോഹരമായി അണിഞ്ഞൊരുങ്ങിയാണ് താരം പ്രത്യക്ഷപ്പെടാറ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്.
കല്‍ക്കി 2 എന്നിവയില്‍ നിന്നുള്ള ദീപിക പദുക്കോണിന്റെ പിന്മാറ്റം വലിയ വാര്‍ത്തയായിരുന്നു. സന്ദീപ് വാങ റെഡ്ഡിയുടെ ചിത്രമാണ് സ്പിരിറ്റ്. ദീപിക പ്രധാന വേഷത്തിലെത്തുന്ന നാഗ് അശ്വിന് ചിത്രമായിരുന്നു കല്‍ക്കി. എട്ട് മണിക്കൂര്‍ മാത്രമേ ജോലി ചെയ്യാന്‍ സാധിക്കൂവെന്ന ദീപികയുടെ നിബന്ധനയാണ് പുറത്താകലിലേക്ക് നയിച്ചതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
ഇപ്പോള്‍ ഇതേക്കുറിച്ചാണ് താരം പറയുന്നത്. ‘ഒരുപാട് സൂപ്പര്‍ താരങ്ങള്‍, പുരുഷ സൂപ്പര്‍ താരങ്ങള്‍ വര്‍ഷങ്ങളായി എട്ട് മണിക്കൂര്‍ മാത്രമേ ജോലി ചെയ്യുന്നുള്ളൂവെന്നത് രഹസ്യമല്ല. പക്ഷെ അതൊന്നും തലക്കെട്ടായി മാറാറില്ല. ഞാന്‍ ആരുടേയും പേര് പറഞ്ഞ് ഇതൊരു വലിയ സംഭവമാക്കാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷെ ചില നടന്മാര് വര്‍ഷങ്ങളായി എട്ട് മണിക്കൂര്‍ മാത്രമേ ജോലി ചെയ്യൂവെന്നത് എല്ലാവര്ക്കും അറിയുന്ന കാര്യമാണ്” എന്നാണ് ദീപിക പറയുന്നത്.
”പലരും തിങ്കളാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ, ദിവസവും എട്ട് മണിക്കൂര്‍ എന്ന രീതിയിലാണ് ജോലി ചെയ്യുന്നത്. അവര്‍ വാരാന്ത്യത്തില്‍ ജോലി ചെയ്യില്ല. ഈയ്യടുത്ത് അമ്മയായതും അല്ലാത്തതുമായ സ്ത്രീകളും എട്ട് മണിക്കൂര്‍ ജോലി ചെയ്യുന്നത് എനിക്ക് അറിയാം. പക്ഷെ അത്ഭുതമെന്ന് പറയട്ടെ അതും വാര്‍ത്തയാകുന്നില്ല. എന്റെ കാര്യത്തില്‍ മാത്രം എന്തുകൊണ്ടെന്നറിയില്ല” ദീപിക പറയുന്നു.
