latest news
ചക്കിയാണ് എന്റേയും തരിണിയുടേയും പ്രണയം ആദ്യമായി പൊക്കിയത്; കാളിദാസ്
ബാലതാരമായി എത്തി ആരാധകരുടെ മനസ് കവര്‍ന്ന താരമാണ് കാളിദാസ് ജയറാം. സിനിമയില്‍ ജയറാമിന്റെ മകനായി തന്നെ അഭിനയിക്കാന്‍ കാളിദാസിന് ഭാഗ്യം വഭിച്ചു. വളര്‍ന്നപ്പോള്‍ നായകനായും താരം സിനിമയില്‍ സജീവമായി.
ഇപ്പോള്‍ മലയാളത്തില്‍ അത്ര സജീവമല്ലെങ്കിലും തമിഴില്‍ താരം സജീവമാണ്. ഇപ്പോള്‍ ചക്കിയാണ് തന്റെ പ്രണയം കണ്ടുപിടിച്ചത് എന്നാണ് താരം പറയുന്നത്.

പ്രണയിച്ചു നടന്ന കാലത്ത്, ഇടയ്ക്ക് താരിണിയെ കാറില്‍ പോയി പിക്ക് ചെയ്ത് ഒരു ഡ്രൈവിന് കൊണ്ട് പോകുന്ന പതിവ് കാളിദാസിന് ഉണ്ടായിരുന്നു. അങ്ങനെ ഒരു കാര്‍ യാത്രയ്ക്കിടെ ഇരുവര്‍ക്കും സംഭവിച്ച ഒരു ചെറിയ അബദ്ധമാണ് ചക്കി എന്ന് വിളിക്കുന്ന മാളവിക കൈയ്യോടെ പിടിച്ചത്. ‘ഞാന്‍ താരിണിയെ കാറിലാണ് പോയി പിക്ക് ചെയ്യാറുള്ളത്. അപ്പോള്‍ അവരുടെ ഫോണിന്റെ ബ്ലൂടൂത്ത് എന്റെ കാറില്‍ കണക്ട് ആയിരുന്നു- ‘താരിണീസ് ഐഫോണ്‍’ എന്ന പേരില്‍. അത് എന്റെ അനിയത്തി ചക്കി കൈയ്യോടെ പിടിച്ചു. അവള് നേരെ അത് അച്ഛന്റെയും അമ്മയുടെയും കാതില്‍ എത്തിച്ചു കാളിദാസ് പറയുന്നു.
