Connect with us

Screenima

latest news

എന്തിന് ഞാന്‍ വിജയ്യെ ഡേറ്റ് ചെയ്യണം? രഞ്ജിനി ചോദിക്കുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രഞ്ജിനി ജോസ്. ചുരുക്കം സിനിമകളില്‍ മാത്രമാണ് താരം പാടിയത്. എങ്കിലും വേറിട്ട ശബ്ദമാ രഞ്ജനിയെ വേറിട്ട് നിര്‍ത്തുന്നത്. റെഡ് ചില്ലീസ് എന്ന ചിത്രത്തില്‍ താരം അഭിനയിക്കുകയും ചെയ്തിട്ടുണ്ട്

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് താരം. അതില്‍ വരുന്ന മോശം കമന്റുകള്‍ക്ക് എല്ലാം കൃത്യമായി മറുപടി നല്‍കാറുമുണ്ട്. പലപ്പോഴും നിയമപരമായി നേരിടും എന്നും താരം വ്യക്തമാക്കിയിരുന്നു.

താനും ഗായകന്‍ വിജയ് യേശുദാസും പ്രണയത്തിലാണ് എന്ന വാര്‍ത്തകള്‍ പ്രചരിച്ചതിനെക്കുറിച്ചാണ് രഞ്ജിനി സംസാരിക്കുന്നത്. കൊവിഡിന് ശേഷമാണ് ഈ വാര്‍ത്ത പ്രചരിച്ചത്. താനും രഞ്ജിനി ഹരിദാസും ലെസ്ബിയന്‍ കപ്പിള്‍ ആണെന്ന വാര്‍ത്തകള്‍ക്കെതിരേയും രഞ്ജിനി ജോസ് പ്രതികരിക്കുന്നുണ്ട്.

ഇത് വിജയ് യേശുദാസും ഞാനും ഡേറ്റിങ്ങിലാണെന്ന് പറഞ്ഞതിനെക്കുറിച്ചാണ്. അവന്‍ എന്റെ ബാല്യകാല സുഹൃത്താണ്. ഞങ്ങള്‍ ഡേറ്റ് ചെയ്തിട്ടില്ല. അങ്ങനെ ചിന്തിക്കുന്നവര്‍ക്ക് ഭ്രാന്താണ്. ചിലര്‍ നേരിട്ട് എന്റെയടുത്ത് ഇക്കാര്യം സംസാരിച്ചിട്ടുണ്ട്. അവന്‍ പത്താം ക്ലാസ് മുതല്‍ എന്റെ സുഹൃത്താണ്. അന്ന് മുതല്‍ അറിയാം. ഞാന്‍ എന്തിന് വിജയ് യേശുദാസിനെ ഡേറ്റ് ചെയ്യണം? അവന്‍ എന്റെ ബെസ്റ്റ് ഫ്രണ്ടാണ്. കരണ്‍ ജോഹറിന്റെ സിനിമയില്‍ നടക്കുമായിരിക്കും, പക്ഷെ എന്റെ ജീവിതത്തില്‍ നടക്കില്ല” രഞ്ജിനി പറയുന്നു.

Continue Reading
To Top