latest news
രണ്ടര വയസ് വരെ മകളെ കൊണ്ട് നടന്ന് ഞാന്‍ വര്‍ക്ക് ചെയ്തു; ഉര്‍വശി
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഉര്‍വശി. 1977ല്‍ തന്റെ എട്ടാം വയസില്‍ അഭിനയരംഗത്തെത്തിയ ഉര്‍വ്വശി 1978ല്‍ റിലീസായ വിടരുന്ന മൊട്ടുകള്‍ എന്ന മലയാള സിനിമയില്‍ ആദ്യമായി അഭിനയിച്ചു. സഹോദരി കല്‍പ്പനയുടേയും ആദ്യ സിനിമ ഇത് തന്നെയായിരുന്നു.
1984ല്‍ മമ്മൂട്ടി നായകനായി അഭിനയിച്ച എതിര്‍പ്പുകള്‍ ആണ് ഉര്‍വ്വശി നായികയായി അഭിനയിച്ച ആദ്യ മലയാള സിനിമ. 19851995 കാലഘട്ടത്തില്‍ മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടിയായിരുന്നു ഉര്‍വ്വശി. ഇക്കാലയളവില്‍ 500ല്‍ അധികം മലയാള ചിത്രങ്ങളില്‍ അഭിനയിച്ചു.
ഇപ്പോള്‍ മകളെക്കുറിച്ച് സംസാരിക്കുകയാണ് താരം. രണ്ടര വയസ് വരെ അവളെ കൊണ്ട് നടന്ന് ഞാന്‍ വര്‍ക്ക് ചെയ്തു. അത് കഴിഞ്ഞപ്പോള്‍ എനിക്ക് ഔട്ട് ഡോര്‍ അധികം പോകാന്‍ പറ്റാതായി. കൂടുതല്‍ ദിവസങ്ങള്‍ മാറി നില്‍ക്കുമ്പോള്‍ എനിക്ക് മാനസിക പ്രശ്‌നങ്ങള്‍ വരുന്നത് കൊണ്ടാണ്. രാവിലെ പോയി വൈകീട്ട് വരുന്ന വര്‍ക്കുകള്‍ മാത്രം ചെയ്തു. പക്ഷെ സത്യേട്ടന്‍ വിളിച്ചപ്പോള്‍ അച്ചുവിന്റെ അമ്മ ചെയ്തു. കുറച്ച് പടങ്ങള്‍ ചെയ്ത് ആവര്‍ത്തിക്കുന്നെന്ന് തോന്നുമ്പോള്‍ ഞാന്‍ വീണ്ടും പോകും. അങ്ങനെയാണ് താന്‍ കരിയറില്‍ മുന്നോട്ട് പോയതെന്നും ഉര്‍വശി പറയുന്നു.
