latest news
വിവാഹം ഒരു ട്രാപ്പാണ്; റിമ കല്ലിങ്കല്‍
കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ അഭിനേത്രിയാണ് റിമ കല്ലിങ്കല്‍. താരത്തിന്റെ ജന്മദിനമാണ് ഇന്ന്. 1984 ജനുവരി 18 നാണ് റിമയുടെ ജനനം. തന്റെ 38-ാം ജന്മദിനമാണ് റിമ ഇന്ന് ആഘോഷിക്കുന്നത്. സിനിമാ രംഗത്തെ സുഹൃത്തുക്കള്‍ റിമയ്ക്ക് ജന്മദിനാശംസകള് നേര്‍ന്നു. എല്ലാ ജന്മദിനാശംസകള്‍ക്കും റിമ നന്ദി പറഞ്ഞു.
തൃശൂരിലാണ് റിമയുടെ ജനനം. മോഡലിങ്ങിലൂടെയാണ് റിമ സിനിമാ രംഗത്തേക്ക് എത്തിയത്. ജേര്‍ണലിസത്തില്‍ ബിരുദധാരിയായ റിമ 2008 ലെ മിസ് കേരള മത്സരത്തില്‍ റണ്ണര്‍ അപ് ആയിരുന്നു.
ഇപ്പോള്‍ വിവാഹത്തെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. ഞാനും ആഷിക്കും പണ്ട് പ്രേമിച്ചതിലും സുന്ദരമായിട്ടാണ് ഇപ്പോള്‍ പ്രേമിക്കുന്നത്. അതിന് വിവാഹത്തിന്റെ ആവശ്യമില്ലെന്നാണ് മനസിലാക്കുന്നത്. കല്യാണം കഴിക്കണമെന്ന് എനിക്ക് ഉണ്ടായിരുന്നില്ല. മാതാപിതാക്കള്‍ക്ക് ഒരു രജിസ്റ്ററില്‍ ഒപ്പുവെക്കുന്നത് ഒരു സമാധാനമാണ്. അതിനുവേണ്ടി ചെയ്തു. വിവാഹം ഒരു ട്രാപ്പാണെന്ന് വിവാഹശേഷം മനസിലായി എന്നുമാണ് റിമ പറഞ്ഞത്. നടിയുടെ വാക്കുകള്‍ വൈറലായപ്പോള്‍ പതിവുപോലെ ചിലര്‍ അനുകൂലിച്ചു. നിങ്ങളുടെ കൈവശം ആവശ്യത്തിന് പണമുണ്ടെങ്കില്‍ വിവാഹം കഴിച്ചില്ലെങ്കിലും കുഴപ്പമില്ല. വിവാഹം ട്രാപ്പാണെന്നത് ശരിയാണ് എന്നും എന്നും റിമ പറഞ്ഞു.
