latest news
എനിക്കെതിരെയുള്ള ട്രോളുകള്‍ പോലും പലപ്പോഴും പെയ്ഡ് ആയി തോന്നി; റിമ കല്ലിങ്കല്‍
കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ അഭിനേത്രിയാണ് റിമ കല്ലിങ്കല്‍. താരത്തിന്റെ ജന്മദിനമാണ് ഇന്ന്. 1984 ജനുവരി 18 നാണ് റിമയുടെ ജനനം. തന്റെ 38-ാം ജന്മദിനമാണ് റിമ ഇന്ന് ആഘോഷിക്കുന്നത്. സിനിമാ രംഗത്തെ സുഹൃത്തുക്കള്‍ റിമയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നു. എല്ലാ ജന്മദിനാശംസകള്‍ക്കും റിമ നന്ദി പറഞ്ഞു.
തൃശൂരിലാണ് റിമയുടെ ജനനം. മോഡലിങ്ങിലൂടെയാണ് റിമ സിനിമാ രംഗത്തേക്ക് എത്തിയത്. ജേര്‍ണലിസത്തില്‍ ബിരുദധാരിയായ റിമ 2008 ലെ മിസ് കേരള മത്സരത്തില്‍ റണ്ണര്‍ അപ് ആയിരുന്നു.

ഇപ്പോള്‍ ട്രോളിനെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. ട്രോള്‍ കിട്ടിയിട്ടുണ്ട് നല്ല രീതിയില്‍. അത് പോലും എനിക്ക് ടാര്‍?ഗറ്റഡ് ആയി, പെയ്ഡ് ആണെന്നാണ് എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത്. ഒരേ സംഭവത്തില്‍ തന്നെ ട്രോളുകള്‍ വരുമ്പോള്‍, കുറച്ചു കഴിയുമ്പോള്‍ നമുക്ക് മനസിലാകുമല്ലോ. ഇന്നിപ്പോള്‍ ആരെങ്കിലും മോശമായി വന്ന് സംസാരിച്ച് കഴിഞ്ഞാല്‍ ഞാന്‍ ഒന്നും പറയണ്ട പോലും ആവശ്യമില്ല’.- റിമ പറഞ്ഞു.
