Connect with us

Screenima

latest news

ഹോര്‍മോണ്‍ തെറാപ്പി ചെയ്യുമ്പോള്‍ നന്നായിട്ട് തടി വെക്കാന്‍ സാധ്യതയുണ്ട്; രഞ്ജു രഞ്ജിമാര്‍

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് രഞ്ജു രഞ്ജിമാര്‍. സിനിമാ മേഖലയില്‍ ഏറെ സജീവമാണ് രഞ്ജു.

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് താരം. ജീവിതത്തില്‍ ഒരുപാട് വെല്ലുവിളികള്‍ നേരിട്ടാണ് ട്രാന്‍സ് വ്യക്തിയായ രഞ്ജു രഞ്ജിമാര്‍ ഇന്ന് കാണുന്ന നിലയിലേക്ക് എത്തിയത്.

ഇപ്പോള്‍ ശരീരം വണ്ണംവയ്ക്കുന്ന കാര്യങ്ങള്‍ പറയുകയാണ് താരം. എനിക്ക് നല്ല ഫിറ്റ് ആയി ഇരിക്കണമെന്ന് ആ?ഗ്രഹമുണ്ടായിരുന്നു. സര്‍ജറിക്ക് മുമ്പേ തുടങ്ങിയ ഹോര്‍മോണ്‍ ട്രീറ്റ്‌മെന്റാണ്. ഏതെങ്കിലും ഒരു അവസ്ഥയില്‍ ചെല്ലുമ്പോള്‍ നമുക്ക് പിടികിട്ടാത്ത തരത്തില്‍ തടി വെക്കാന്‍ സാധ്യതയുണ്ട്. അത്തരം സാധ്യതകള്‍ പലരിലും സംഭവിക്കുന്നുണ്ട്. സര്‍ജറിക്ക് ശേഷം പല കുട്ടികളും പെട്ടെന്ന് തടി വെച്ച് പോകുന്നു. ഹോര്‍മോണ്‍ തെറാപ്പി കൂടെ ചെയ്യുമ്പോള്‍ നന്നായിട്ട് തടി വെക്കാന്‍ സാധ്യതയുണ്ട്. എനിക്ക് നന്നായി തടി വെക്കുകയായിരുന്നു. മുഖം നന്നായി വീര്‍ത്ത് വരുന്നുണ്ടായിരുന്നു. ചില ഡ്രസുകള്‍ എനിക്ക് ചേരുന്നില്ലെന്ന് എനിക്ക് തന്നെ തോന്നി. വണ്ണം കുറയ്ക്കണമെന്നത് തന്റെ തീരുമാനമായിരുന്നെന്ന് രഞ്ജു രഞ്ജിമാര്‍ പറയുന്നു. ആള്‍ക്കാര്‍ എന്ത് പറഞ്ഞാലും അത് കാര്യമാക്കേണ്ടതില്ലെന്നും രഞ്ജു പറഞ്ഞു.

Continue Reading
To Top