latest news
മീനാക്ഷി അമ്മയ്‌ക്കൊപ്പം യാത്രയിലോ?
അഭിനേതാക്കളെ പോലെ തന്നെ സോഷ്യല്‍ മീഡിയയിലും പൊതുപരിപാടികളിലും ആഘോഷിക്കപ്പെടാറുള്ള വ്യക്തിയാണ് മീനാക്ഷി ദിലീപ്. താരപുത്രിയായ മീനാക്ഷിയുടെ വാര്‍ത്തകള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയക്കാറുണ്ട്.
അച്ഛന്‍ ദിലീപിനൊപ്പമാണ് മീനാക്ഷിയെങ്കിലും ഇപ്പോള്‍ അമ്മയ്‌ക്കൊപ്പം യാത്രയില്‍ മകളുമുണ്ടൊ എന്ന സംശയമാണ് ആരാധകര്‍ പങ്കുവെയ്ക്കുന്നത്.
മഞ്ജുവിന്റെ സോളോ ട്രിപ്പുകളാണ് അതിന് കാരണം. ഇതോടെയാണ് മകള്‍ മീനാക്ഷിയും മഞ്ജുവിന്റെ യാത്രകളില്‍ ഭാഗമാകുന്നുണ്ടോയെന്ന സംശയവും ആരാധകര്‍ പ്രകടിപ്പിക്കുന്നത്. വിവാഹ
മോചനശേഷം ഇന്നേവരെ മകളെ കുറിച്ച് ഒരു വാക്ക് പോലും മഞ്ജു എവിടേയും സംസാരിച്ചിട്ടില്ല.
പക്ഷെ മകളുടെ സോഷ്യല്‍മീഡിയ പേജ് ഫോളോ ചെയ്യുകയും എല്ലാ പോസ്റ്റുകള്‍ക്കും ആദ്യമെത്തി ലൈക്ക് ചെയ്യുകയും ചെയ്യാറുണ്ട്. അമ്മയും മകളും തമ്മില്‍ ക്യാമറയ്ക്ക് പിന്നില്‍ ഒരു ബോണ്ടിങ്ങുണ്ടാകുമെന്നും ഒന്നും പരസ്യമാക്കാത്തത് മീഡിയ ആഘോഷിക്കും എന്നതുകൊണ്ടാകുമെന്നും ആരാധകര്‍ പറയുന്നു. പൊതുവെ കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ നവരാത്രി ആഘോഷത്തിന് എല്ലാ വര്‍ഷവും കാവ്യയ്ക്കും ദിലീപിനുമൊപ്പം മീനാക്ഷി വരാറുണ്ട്. ഇത്തവണ മീനാക്ഷി എത്തിയിരുന്നില്ല. മീനാക്ഷി എവിടെ എന്ന മീഡിയ ചോദിച്ചപ്പോള്‍ പുറത്താണ് എന്നാണ് കാവ്യ മറുപടി നല്‍കിയത്.
