latest news
കീര്‍ത്തിക്ക് കുഞ്ഞ് വേണ്ടേ? മേനക നല്കിയ മറുപടി
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് കീര്‍ത്തി സുരേഷ്. നടി മേനക സുരേഷിന്റേയും നിര്‍മാതാവ് ജി.സുരേഷ് കുമാറിന്റേയും മകളാണ് കീര്‍ത്തി. ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യയില്‍ തന്റേതായ സ്ഥാനം ഉണ്ടാക്കിയെടുത്ത താരം.
ഇപ്പോഴിതാ മേനക സുരേഷിനോട് അത്തരത്തില്‍ ഒരു ഓണ്‍ലൈന്‍ ചാനല്‍ ചോദിച്ച ചോദ്യവും അതിന് നടി നല്കിയ മറുപടിയുമാണ് ചര്‍ച്ചയാകുന്നത്. ഒരു പൊതു ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു മേനക സുരേഷ്. ചടങ്ങിന് എത്തിയപ്പോള്‍ മുതല്‍ ഓണ്‍ലൈന്‍ ചാനലുകള്‍ മേനകയെ വളഞ്ഞു. എല്ലാവരോടും പുഞ്ചിരി തൂകിയും അവരുടെ കമന്റുകള്‍ കേട്ട് തലകുലുക്കിയും തന്നെയാണ് അവസാനം വരെ മേനക നിന്നത്. ചടങ്ങ് കഴിഞ്ഞ് പോകാനായി കാറില്‍ കയറി എല്ലാവരോടും ബൈ പറഞ്ഞ് പുഞ്ചിരിച്ച മേനകയോട് ഒരു ഓണ്‍ലൈന്‍ മീഡിയ ചോദിച്ചത് ഇങ്ങനെയാണ്… മേനക ചേച്ചി ഉടനെ ഒരു മുത്തശ്ശി ആകുമോ എന്ന്.
ആദ്യം ചോദ്യം റിയലൈസ് ചെയ്യാന്‍ മേനകയ്ക്ക് അല്‍പ്പം സമയമെടുത്തു. ചോ?ദ്യം മനസിലായപ്പോള്‍ പുച്ഛഭാവത്തില്‍ ഒരു ആര്‍ട്ടിഫിഷന്‍ ചിരിക്കൊപ്പം ഞാനോ… ഇല്ല… ഇപ്പോഴൊന്നും ഇല്ലെന്ന് മറുപടി നല്കി.
