latest news
മഞ്ജുവുമായി അഭിനയിക്കാന്‍ തയ്യാര്‍; ദിലീപ് പറഞ്ഞത്
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട് തന്നെ അഭിനേതാക്കളെ പോലെ തന്നെ സോഷ്യല്‍ മീഡിയയിലും പൊതുപരിപാടികളിലും ആഘോഷിക്കപ്പെടാറുള്ള വ്യക്തിയായി മീനാക്ഷി ദിലീപ് മാറിയത് താരപുത്രിയായ മീനാക്ഷിയുടെ വാര്‍ത്തകള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയക്കാറുണ്ട്.
മഞ്ജു വാര്യരുമായുള്ള വിവാഹം വേര്‍പെടുത്തിയതിന് ശേഷം കാവ്യ മാധവനെയാണ് താരം വിവാഹ ചെയ്തിരിക്കുന്നത്. ഇപ്പോള്‍ മകളെ മീനാക്ഷിയെക്കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്.
നാളെ മഞ്ജു നായികയായിട്ടുള്ള ഒരു സിനിമ വന്നാല്‍ ദിലീപ് അതില്‍ നായകനാവുമോ?’ എന്ന് അവതാരകന്‍ ചോദിച്ചപ്പോള്‍, തന്റെ സ്വതസിദ്ധമായ ശൈലിയിലാണ് താരം മറുപടി നല്‍കിയത്. ‘നമുക്ക് അതിനകത്ത് (ആ സിനിമയില്‍) മഞ്ജു കറക്റ്റ് ആയിട്ട് ചേരും, അവരല്ലാതെ വേറെ ആരുമില്ല എന്ന് പറഞ്ഞു കഴിഞ്ഞാല്‍ പിന്നെ എന്താണ് തടസ്സം?,’ അദ്ദേഹം ചോദിച്ചു. ഒപ്പം, തന്റെ സ്വതസിദ്ധമായ ശൈലിയില്‍, മഞ്ജുവുമായി തനിക്ക് പ്രശ്‌നമുണ്ടെന്ന് പലരും പറഞ്ഞുണ്ടാക്കുന്നതാന്നെന്ന് ദിലീപ് അവകാശപ്പെട്ടു. ‘മഞ്ജുവും ഞാനും തമ്മില്‍ ശത്രുത ഒന്നുമില്ല, മറ്റുള്ളവര്‍ പറഞ്ഞു ഉണ്ടാക്കുന്നതിന് എനിക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല. ഞാന്‍ പറഞ്ഞല്ലോ, അങ്ങനെ ഒരു കഥാപാത്രം വരട്ടെ, അപ്പോള്‍ നമുക്ക് ആലോചിക്കാം,’ കല്യാണരാമന്‍ താരം കൂട്ടി ചേര്‍ത്തു. എന്തായാലും, ദിലീപിന്റെ ഈ പ്രസ്താവന ഉടന്‍ തന്നെ വൈറലാവുകയും, പിന്നീട് മഞ്ജു വാര്യര്‍ പങ്കെടുത്ത പല അഭിമുഖങ്ങളിലും താരത്തോട് മാധ്യമങ്ങള്‍ അതേപ്പറ്റി ചോദിക്കുകയും ചെയ്തു.
