Connect with us

Screenima

latest news

അവനെ സ്‌നേഹിച്ചതു പോലെ ഞാന്‍ എന്നെ സ്‌നേഹിച്ചിട്ടില്ല; എയ്ഞ്ചലിന്‍

ബിഗ് ബോസ് മലയാളം അഞ്ചാം പതിപ്പിലെ മത്സരാര്‍ത്ഥിയായിരുന്നു എയ്ഞ്ചലിന്‍. ഷോയില്‍ അധിക നാള്‍ തുടരാന്‍ സാധിച്ചില്ലെങ്കിലും പ്രേക്ഷക മനസില്‍ ഇടം നേടാന്‍ താരത്തിന് സാധിച്ചിരുന്നു.

ഒമര്‍ ലുലു ചിത്രം നല്ല സമയത്തിലൂടെയാണ് എയ്ഞ്ചലിന്‍ ശ്രദ്ധേയയാകുന്നത്. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് താരം നടത്തിയ ചില പ്രസ്താവനകള്‍ ഏറെ കോളിളക്കം സൃഷ്ടിക്കുകയും ചെയ്തിരുന്നു.

ഇപ്പോളിതാ പ്രണയം തകര്‍ന്നതിനെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഏയ്ഞ്ചലിന്‍. ഒരു യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു തുറന്നു പറച്ചില്‍.

”2021 ലാണ് ഞാനും അവനും പരിചയപ്പടുന്നത്. ആ സമയത്ത് അവന്റെ ഡിവോഴ്‌സ് കേസിന്റെ കാര്യങ്ങള്‍ നടന്ന് കൊണ്ടിരിക്കുകയായിരുന്നു. എനിക്ക് പുള്ളിയുമായി പേഴ്‌സണലി കണക്ഷനായി. പിന്നെ ഒരു വര്‍ഷമൊക്കെ കഴിഞ്ഞപ്പോള്‍ എനിക്ക് ഇഷ്ടം തോന്നിത്തുടങ്ങി. ഡിവോഴ്‌സ് സമയത്ത് അവന് ഡിപ്രഷന്‍ പോലെയായിരുന്നു. 2023 ലാണ് ഞാന്‍ ഇഷ്ടം തുറന്നു പറയുന്നത്. പിന്നീട് ഞങ്ങള്‍ ലിവ് ഇന്‍ റിലേഷനിലായി. ബിഗ് ബോസില്‍ ഞാന്‍ ശുപ്പൂട്ടന്‍ എന്ന് പറഞ്ഞിരുന്നത് അവനെക്കുറിച്ചാണ്. അവനെ സ്‌നേഹിച്ചതു പോലെ ഞാന്‍ എന്നെ സ്‌നേഹിച്ചിരുന്നില്ല”, എഞ്ചലിന്‍ പറഞ്ഞു.

Continue Reading
To Top